Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാഷാ...

ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് പുസ്​തകോത്സവം

text_fields
bookmark_border
എറണാകുളം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ പുസ്തകോത്സവത്തിന് എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ തുടക്കമായി. പുസ്തകോത്സവം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. എൻ.ബി.ടി അസിസ്റ്റൻറ് എഡിറ്റർ റൂബിൻ ഡിക്രൂസ്, എഴുത്തുകാരൻ എൻ.ഇ. സുധീർ എന്നിവർ സംസാരിച്ചു. വിൽപനവിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഷിബുശ്രീധർ സ്വാഗതവും സബ് എഡിറ്റർ നിതിൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. നിഘണ്ടുകൾ, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എൻജിനീയറിങ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആധ്യാത്മികം തുടങ്ങി വൈജ്ഞാനിക പുസ്തകങ്ങളും ഡോ. അംബേദ്കർ സമ്പൂർണകൃതികളും മേളയിൽ ലഭ്യമാണ്. അഞ്ചു മുതൽ 15 വരെ രാവിലെ 9.30 മുതൽ 8.30 വരെയാണ് പുസ്തകോത്സവം.
Show Full Article
TAGS:LOCAL NEWS 
Next Story