Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:37 AM GMT Updated On
date_range 6 Oct 2017 5:37 AM GMT'അരവയറിന് അരപ്പൊതി' ഉദ്ഘാടനം
text_fieldsbookmark_border
കളമശ്ശേരി: അഗതികളോടും ഭവനരഹിതരോടും കരുണ കാണിക്കേണ്ടത് സമൂഹത്തിെൻറ കടമയാണെന്ന് കളമശ്ശേരി സി.െഎ. ജയകൃഷ്ണൻ പറഞ്ഞു. അൽഅമീൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ എറണാകുളം, ആലപ്പുഴ ജില്ലകളിലെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും വിതരണംചെയ്യുന്ന പദ്ധതിയുടെ ഭാഗമായി തെരുവോരം മുരുകനും ഷാജു ആളൂക്കാരനും ഭക്ഷണപ്പൊതികൾ കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'അരവയറിന് അരപ്പൊതി' പദ്ധതിയിലൂടെ ബുധനാഴ്ചകളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ലക്ഷ്മി ഹരിദാസ്, വൈസ് പ്രിൻസിപ്പൽ ഷഫീന നിസാം, ലീഗ് ഒാഫ് കമ്പാഷൻ ക്ലബ് ഇൻചാർജ് ഇഖ്ബാൽ എന്നിവർ പെങ്കടുത്തു.
Next Story