Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാേൻറഷൻ കോർപറേഷൻ:...

പ്ലാേൻറഷൻ കോർപറേഷൻ: പണിമുടക്ക്​ ഇന്നുമുതൽ

text_fields
bookmark_border
കാലടി: പ്ലാേൻറഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിലെ സംയുക്ത േട്രഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് േട്രഡ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. കാലടി ഗ്രൂപ്പിലെ സി.യു.ടി ടാപ്പിങ് ഏരിയകളിലെ ടാസ്ക്കുകൾ പുനർനിർണയിക്കുന്ന മാനേജ്മ​െൻറി​െൻറ നടപടി നിർത്തിെവക്കുക, നിലവിെല ടാസ്ക്കുകൾ നിലനിർത്തി ടാപ്പിങ് തുടരുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 17ന് കാലടി ഗ്രൂപ്പിൽ അംഗീകൃത േട്രഡ് യൂനിയനുകൾ സംയുക്തമായി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കൂടാതെ, ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 28ന് പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സംയുക്ത േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരവും നടത്തിയിരുന്നു. എന്നാൽ, ചർച്ചക്കുപോലും തയാറാകാതെ ഏകപക്ഷീയമായി മാനേജ്മ​െൻറ് തീരുമാനം തൊഴിലാളികളുടെ മേൽ അടിച്ചേൽപിക്കുന്നതിന് എതിരെയാണ് സമരം.
Show Full Article
TAGS:LOCAL NEWS 
Next Story