Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദിത്യനാഥ്​ കേരള​െത്ത...

ആദിത്യനാഥ്​ കേരള​െത്ത പഠിക്കണം^തോമസ്​ ​െഎസക്ക്​

text_fields
bookmark_border
ആദിത്യനാഥ് കേരളെത്ത പഠിക്കണം-തോമസ് െഎസക്ക് ആലപ്പുഴ: ആശുപത്രികളുടെ കാര്യത്തില്‍ കേരളം യു.പിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥി​െൻറ പ്രസ്താവന തിരുത്തി ധനമന്ത്രി േഡാ.തോമസ് െഎസക്. കേരള നേതാക്കൾ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന നുണകളല്ലാതെ കേരളത്തെക്കുറിച്ച് ബി.ജെ.പി ദേശീയ നേതാക്കൾക്ക് ഒന്നും അറിയില്ല. എന്നാൽ, യു.പി എന്താണെന്ന് കേരളീയർക്ക് നന്നായി അറിയാം-അദ്ദേഹം േഫസ്ബുക്ക് പേജിൽ കുറിച്ചു. ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആയിരത്തിന് 50. കേരളത്തിലിത് 12 ആണ്. യു.പിയിൽ 1000 ജനനങ്ങളിൽ അഞ്ചു വയസ്സിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേർ ഒരു മാസത്തിനുള്ളിലും. 50 പേർ ഒരു വയസ്സ് തികക്കുന്നില്ല. അതിജീവിക്കുന്നവരിൽ വളർച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യു.പിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബിഹാറിനേക്കാൾ നാലു വർഷവും ഹരിയാനയെക്കാൾ അഞ്ചുവർഷവും ഹിമാചൽ പ്രദേശിനേക്കാൾ ഏഴു വർഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് യു.പി. 62 ശതമാനം ഗർഭിണികൾക്കും മിനിമം ഗർഭശുശ്രൂഷ പോലും ലഭിക്കുന്നില്ല. ബി.ജെ.പി നേതാവെന്ന നിലയിൽ ആദിത്യനാഥ് പറയുന്നത് മനസ്സിലാക്കാം. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ പദവിയുടെ അന്തസ്സ് കാണിക്കണം. കേരളത്തിലെത്തിയ സ്ഥിതിക്ക് കുറച്ചുദിവസം സംസ്ഥാന അതിഥിയായി ഇവിടെ താമസിക്കണം. ആശുപത്രികളും സ്കൂളുകളും സന്ദർശിക്കണം. ആരോഗ്യസംവിധാനം പഠിക്കണം. യു.പിയിലെ ജനങ്ങൾക്ക് അതുകൊണ്ട് നല്ലതേ വരൂ -അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story