Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാലുമ്മലിൽ സ്കൂളി​െൻറ...

വാലുമ്മലിൽ സ്കൂളി​െൻറ ചുറ്റുമതിൽ തകർത്തു

text_fields
bookmark_border
പള്ളുരുത്തി: തോപ്പുംപടി വാലുമ്മലിൽ പ്രവർത്തിക്കുന്ന അമൃത സ്പെഷൽ സ്കൂളി​െൻറ ചുറ്റുമതിൽ സാമൂഹിക വിരുദ്ധർ തകർത്തു. ബുധനാഴ്ച വൈകീട്ടോടെ സ്കൂളിലേക്ക് സംഘം ചേർന്നെത്തിയവർ പുതുതായി കെട്ടിയ കോൺക്രീറ്റ് മതിലി​െൻറ ഭാഗങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. നഗരസഭാംഗത്തി​െൻറ ഭർത്താവി​െൻറ നേതൃത്വത്തിലാണ് അക്രമിസംഘമെത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു വർഷം മുമ്പാണ് മഠത്തി​െൻറ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ കുട്ടികൾ തിരക്കുള്ള റോഡിലേക്ക് ഇറങ്ങി അപകടം പതിവായിരിക്കുകയാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനെ തുടർന്ന് നിർമിച്ച മതിലാണ് അക്രമികൾ തകർത്തത്. നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story