Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പിയെയും...

ബി.ജെ.പിയെയും ആർ.എസ്​.എസിനെയും കേരള മാതൃക പഠിക്കാൻ ഉപദേശിച്ച്​ രാമചന്ദ്ര ഗുഹ

text_fields
bookmark_border
ന്യൂഡൽഹി: കേരളത്തിലെ ജനരക്ഷ യാത്രയിലേക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുപോയ ബി.ജെ.പിയെയും ആർ.എസ്.എസിനെയും അമിത് ഷായെയും കണക്കിന് പരിഹസിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ആദിത്യനാഥിനെ കേരളത്തിൽ കൊണ്ടുപോകുന്നതിന് പകരം ആർ.എസ്.എസും ബി.ജെ.പിയും ശ്രീനാരായണ ഗുരുവി​െൻറ ദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു. കൂടാതെ, കേരള മാതൃകയെക്കുറിച്ച് ചരിത്രകാരൻ റോബിൻ െജഫ്രി രചിച്ച 'പൊളിറ്റിക്സ്, വുമൺ ആൻഡ് വെൽബെയിങ്' എന്ന പുസ്തകം അമിത് ഷായും ആദിത്യനാഥും വായിക്കുകയും ഗുജറാത്തിലും ഉത്തർപ്രദേശിലും ആ പുസ്തകത്തിൽനിന്നുള്ള പാഠങ്ങൾ നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ''കേരളത്തി​െൻറ സാമൂഹിക, സാമ്പത്തിക പുരോഗതിയിൽ ശ്രീനാരായണ ഗുരുവി​െൻറയും ക്രൈസ്തവ സഭയുടെയും ഹിന്ദു രാജാക്കന്മാരുടെയും കമ്യൂണിസ്റ്റുകളുടെയും സംഭാവന ഉണ്ടെന്ന് ജെഫ്രി പുസ്തകത്തിൽ വെളിവാക്കുന്നുണ്ട്'' -ഗുഹ കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS
Next Story