Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:36 AM GMT Updated On
date_range 5 Oct 2017 5:36 AM GMTകയർ കേരള: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ആലപ്പുഴ: കയർ കേരള -2017നോടനുബന്ധിച്ച് വ്യാഴാഴ്ച ആലപ്പുഴ നഗരത്തിൽ നടക്കുന്ന ജാഥയുടെയും തുടർന്ന് ഇ.എം.എസ് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകളുടെയും ഭാഗമായി നഗരത്തിൽ ഗതാഗത, പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. ജാഥയിലും മറ്റും പങ്കെടുക്കുന്നവരുമായി എത്തുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം പൊലീസ് പരേഡ് ഗ്രൗണ്ടിൽ (റിക്രിയേഷൻ ഗ്രൗണ്ട്) പാർക്ക് ചെയ്യണം. ദേശീയപാതയിൽ തെക്കുനിന്നും വടക്കുനിന്നും എത്തുന്ന െട്രയിലർ, കണ്ടെയ്നർ ലോറി, ടാങ്കർ ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് ഉച്ചക്ക് 12 മുതൽ ചടങ്ങുകൾ കഴിയുന്നതുവരെ നഗരത്തിലേക്ക് പ്രവേശനമില്ല. ഇത്തരം വാഹനങ്ങൾ കൊമ്മാടി ഭാഗത്തും കളർകോട് ഭാഗത്തും തടയും. ജാഥ തുടങ്ങിയാൽ ദേശീയപാതയിൽ വടക്കുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ ശവക്കോട്ടപ്പാലത്തിൽനിന്നും തെക്കുഭാഗത്തേക്ക് ചെന്ന് കണ്ണൻവർക്കി പാലം വടക്കേ ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് കൊത്തുവാൾ ചാവടി പാലം വഴി വെള്ളക്കിണർ-പുലയൻവഴി -ചുടുകാട് ജങ്ഷൻ വഴി ദേശീയപാതയിലെത്തി തെക്കുഭാഗത്തേക്ക് പോകണം. ദേശീയപാതയിൽ എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ശവക്കോട്ടപ്പാലം ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് തെേക്കാട്ട് പുറപ്പെടുന്ന ബസുകളും മറ്റ് സ്വകാര്യബസുകളും പൊലീസ് കൺേട്രാൾ റൂം ജങ്ഷൻ -കല്ലുപാലം- കൊട്ടാരപ്പാലം- പഴവീട്- കൈതവന- ചങ്ങനാശ്ശേരി ജങ്ഷൻ വഴി ദേശീയപാതയിലെത്തി തെക്കുഭാഗത്തേക്ക് പോകണം. ദേശീയപാതയിൽ തെക്കുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ കളർകോട്-തിരുവമ്പാടി- പുലയൻവഴി- വലിയകുളം-കലക്ടറേറ്റ് ജങ്ഷൻ വഴി വടക്കോട്ട് പോകണം. ദേശീയപാതയിൽ തെക്കുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾ കളർകോട്- തിരുവമ്പാടി -ജനറൽ ആശുപത്രി തെക്കേ ജങ്ഷൻ-കൊട്ടാരപ്പാലം ജങ്ഷൻ-കല്ലുപാലം-പൊലീസ് കൺേട്രാൾ റൂം ജങ്ഷൻ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം. എസ്.ഡി.വി സ്കൂൾ ഗ്രൗണ്ട് ഭാഗത്തുനിന്ന് തുടങ്ങുന്ന ജാഥ ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കുന്നതുവരെ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് സ്വകാര്യബസുകൾ ഉൾെപ്പടെയുള്ള വാഹനങ്ങൾ കടത്തിവിടില്ല. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട സ്വകാര്യബസുകൾ ദേശീയപാതയിൽ തിരുവമ്പാടി ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് വലിയകുളം, വെറ്റക്കാരൻ ജങ്ഷൻ വഴി റെയിൽവേ സ്റ്റേഷനിലെത്തി തിരികെ അതേ വഴിയിലൂടെതന്നെ തിരുവമ്പാടിയിലെത്തണം.
Next Story