Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 11:05 AM IST Updated On
date_range 5 Oct 2017 11:05 AM ISTചിത്രരചന മത്സരം 18ന്
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര സാംസ്കാരിക കേന്ദ്രം എം.വി. ദേവൻ മാസ്റ്ററിെൻറ സ്മരണാർഥം 18ന് ജില്ലതല ചിത്രരചന മത്സരം സംഘടിപ്പിക്കും. കാക്കനാട് ഗവ. എൽ.പി സ്കൂളിലാണ് മത്സരമെന്ന് ജനറൽ സെക്രട്ടറി ജലീൽ താനത്ത് അറിയിച്ചു. രാവിലെ 7.30നാണ് രജിസ്ട്രേഷൻ. കാലുകൾകൊണ്ട് ചിത്രം വരക്കുന്ന സ്വപ്ന അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾക്ക് വാട്സ്ആപ്പ് ആയോ, എസ്.എം.എസ് ആയോ പേര് രജിസ്റ്റർ ചെയ്യാം. നമ്പർ: 98471 17984. അഞ്ച് വയസ്സുവരെ, ആറ് മുതൽ എട്ടുവരെ, ഒമ്പത് മുതൽ 12 വരെ, 13 മുതൽ 15 വരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. നിരക്കിളവ് പുനഃപരിശോധിക്കണം -സി.പി.ഐ കൊച്ചി: സിറ്റി ഗ്യാസ് പദ്ധതി ഉടൻ നടപ്പാക്കണമെന്നും പദ്ധതിക്കായി അദാനി കമ്പനിക്ക് നിരക്കിളവ് അനുവദിക്കുന്ന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാർഹിക ശുദ്ധജല വിതരണത്തിെൻറ ആവശ്യങ്ങൾക്കും റോഡ് കുഴിക്കുന്നതിന് ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ അദാനിക്ക് മാത്രം ഇളവ് എന്നത് ന്യായീകരിക്കാൻ കഴിയില്ല. ഈ പദ്ധതിക്ക് മാത്രമാണ് ഇളവ് എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും മറ്റ് കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നു. ആശങ്കകൾ ദൂരീകരിക്കുന്നതിനും അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനും സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും ജില്ല സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. കെ. വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story