Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിലീപി‍െൻറ...

ദിലീപി‍െൻറ വീട്ടിലേക്ക് സന്ദർശക പ്രവാഹം

text_fields
bookmark_border
ആലുവ: നടൻ ദിലീപി​െൻറ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്ക്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടി 85 ദിവസത്തെ ജയില്‍വാസത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് അദ്ദേഹം വീട്ടിലെത്തിയത്. സിനിമ പ്രവർത്തകരും സുഹൃത്തുക്കളുമായ നിരവധിയാളുകൾ അദ്ദേഹത്തെ ബുധനാഴ്ച സന്ദർശിച്ചു. ജയിൽമോചിതനായശേഷം പറവൂർ കവലയിലെ തറവാട്ടുവീട്ടിലേക്കാണ് അദ്ദേഹം പോയത്. അവിടെ ഏറെ നേരം െചലവിട്ടശേഷം രാത്രിയാണ് ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക് പോയത്. ബുധനാഴ്ച ഇവിടെയുണ്ടായിരുന്ന ദിലീപ് പുറത്തിറങ്ങിയില്ല. രാവിലെ നടി കെ.പി.എ.സി. ലളിത ദിലീപിനെ സന്ദര്‍ശിച്ചു. ജയിലിലും അവർ ദിലീപിനെ സന്ദർശിച്ചിയിരുന്നു. ഹരിശ്രീ അശോകന്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവരും ബുധനാഴ്ച വീട്ടിലെത്തി. ദിലീപിനെ കാണാൻ എത്തിയ സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാധ്യമപ്രവര്‍ത്തകരുമായി കയര്‍ത്തു. ത​െൻറ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് അദ്ദേഹം തട്ടിക്കയറിയത്. ദിലീപിനെ കാണാൻ ആരാധകർ ബുധനാഴ്ചയും ഒഴുകിയെത്തി. അവരോട് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. എന്നാൽ, മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല. ചൊവ്വാഴ്ച രാത്രി ദിലീപ് അഭിഭാഷകനായ രാമന്‍പിള്ളയെ എറണാകുളത്തെ ഓഫിസിൽ സന്ദര്‍ശിച്ചിരുന്നു. ഭാര്യ കാവ്യ മാധവനോടൊപ്പം രാത്രി 11ഒാടെയാണ് അഭിഭാഷകനെ സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story