Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകകപ്പ്​:...

ലോകകപ്പ്​: കാണികൾക്ക്​ നിർദേശങ്ങളുമായി പൊലീസ്​

text_fields
bookmark_border
ലോകകപ്പ്: കാണികൾക്ക് നിർദേശങ്ങളുമായി പൊലീസ് കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശനിയാഴ്ച തുടങ്ങുന്ന ഫിഫ അണ്ടർ -17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാനെത്തുന്നവർ താഴെ പറയുന്ന പൊതുനിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശനം വൈകീട്ട് മൂന്നുമുതൽ. ടിക്കറ്റുള്ളവർക്ക് മാത്രം സ്റ്റേഡിയം സർക്കിൾ റോഡിലേക്ക് പ്രവേശനം. സ്റ്റേഡിയത്തിനകത്ത് സുരക്ഷ പരിശോധന നടക്കുന്നിടത്തേക്ക് അത്യാവശ്യം മരുന്നുകളും കുട്ടികളുടെ ഫീഡിങ് ബോട്ടിലുകൾപോലുള്ള സാധനങ്ങളും പഴ്സുകളും സ്ത്രീകളുടെ ചെറിയ വാനിറ്റി ബാഗുകളും മാത്രമേ അനുവദിക്കൂ. കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ സ്റ്റേഡിയത്തിനകത്ത് വാങ്ങാൻ ലഭിക്കും. സ്റ്റേഡിയത്തിൽ പ്രവേശിച്ചവർക്ക് മത്സരങ്ങൾ അവസാനിക്കുംമുമ്പ് പുറത്തുപോകാമെങ്കിലും തിരികെ പ്രവേശിക്കാനാകില്ല. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണം കൊച്ചി: ഫിഫ അണ്ടർ -17 ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് സിറ്റി ട്രാഫിക് െപാലീസ് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇടപ്പള്ളി ബൈപാസ് മുതൽ ഹൈകോടതി ജങ്ഷൻവരെയുള്ള റോഡിൽ (ബാനർജി റോഡ്) ചെറിയ വാഹനങ്ങൾക്കും സർവിസ് ബസുകൾക്കുമൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും കർശന നിയന്ത്രണം. ഇൗ വാഹനങ്ങൾക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ടുമുതൽ പാലാരിവട്ടം-ബാനർജി റോഡിലേക്ക് പ്രവേശനമില്ല. ഈ റോഡി​െൻറ വശങ്ങളിൽ പാർക്കിങ് നിരോധിച്ചു. സ്റ്റേഡിയത്തി​െൻറ മെയിൻ ഗേറ്റ് മുതൽ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിന് പിൻവശം മുതൽ കാരണക്കോടം വരെയുള്ള റോഡിലും പാർക്കിങ് പാടുള്ളതല്ല. മത്സരം കാണാൻ ചെറിയ വാഹനങ്ങളിൽ വരുന്നവർക്ക് പാലാരിവട്ടം റൗണ്ട് തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്ന് എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന് പിൻഭാഗത്ത് എത്തി കാരണക്കോടം സ​െൻറ് ജൂഡ് ചർച്ച് ഗ്രൗണ്ട്, െഎ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകുവശമുള്ള വാട്ടർ അതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവിസ് റോഡുകളിലും സീപോർട്ട്-എയർപോർട്ട് റോഡ് കണ്ടെയ്നർ റോഡ് എന്നിവിടങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത വിധം പാർക്ക് ചെയ്യണം. വൈപ്പിൻ, ഹൈകോടതി ഭാഗങ്ങളിൽനിന്ന് സ്റ്റേഡിയത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ സ​െൻറ് ആൽബർട്സ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വൈപ്പിൻ, ചേരാനെല്ലൂർ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരി പ്രീമിയർ ജങ്ഷൻ/ ഇടപ്പള്ളി ബൈപാസ് ജങ്ഷൻ എന്നിവിടങ്ങളിൽ എത്തി ആളുകളെ ഇറക്കി കണ്ടെയ്നർ ടെർമിനൽ റോഡിൽ പാർക്ക് ചെയ്യണം. യാത്രക്കാർ സ്റ്റേഡിയത്തിലേക്ക് മെട്രോ/ ബസ് സർവിസുകൾ പ്രയോജനപ്പെടുത്തി സ്റ്റേഡിയത്തിൽ എത്തണം. ബോൾഗാട്ടിയിൽനിന്ന് ഗോശ്രീ പാലം വഴി സർവിസ് ബസുകൾ ഒഴികെയുള്ള ഒരു ഭാരവാഹനത്തിനും അന്നേ ദിവസം ഉച്ചക്ക് രണ്ട് മുതൽ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷൻ, കളമശ്ശേരി പ്രീമിയർ ജങ്ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കി ആലുവ മണപ്പുറം, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. യാത്രക്കാർ മെട്രോ/ബസ് സർവിസ് പ്രയോജനപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിൽനിന്ന് കാണികളുമായി വരുന്ന വാഹനങ്ങൾ പാലാരിവട്ടം ജങ്ഷനിൽ ആളുകളെ ഇറക്കി പാലാരിവട്ടം- കുണ്ടന്നൂർ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവിസ് റോഡുകളിൽ പാർക്ക് ചെയ്യണം. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപം സർവിസ് റോഡുകളിൽ പാർക്ക് ചെയ്യണം. കാണികളിൽ കാർ പാസുള്ളവരുടെ വാഹനങ്ങൾക്ക് മാത്രമേ ബാനർജി റോഡിൽനിന്ന് സ്റ്റേഡിയത്തിനുള്ളിലുള്ള പാർക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളൂ. മറ്റെല്ലാ വാഹനങ്ങളും സ​െൻറ് ആൽബർട്സ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കാണികളുടെ വാഹനങ്ങൾ സ്റ്റേഡിയത്തിന് ചുറ്റുമുള്ള സ്റ്റേഡിയം റൗണ്ടിൽ പ്രവേശിപ്പിക്കില്ല. വി.ഐ.പി/സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. വൈകീട്ട് മൂന്നിനുശേഷം വൈറ്റില, തമ്മനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തമ്മനം ജങ്ഷനിൽനിന്ന് നേരെ സംസ്കാര ജങ്ഷനിൽ എത്തി പൈപ് ലൈൻ റോഡിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. കാരണക്കോടം ജങ്ഷൻ മുതൽ സ്റ്റേഡിയത്തി​െൻറ പിറകുവശം വരെയുള്ള നാലുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഉൾെപ്പടെ ഒരു വാഹനത്തിനും ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ പാർക്കിങ് അനുവദിക്കില്ല.
Show Full Article
TAGS:LOCAL NEWS
Next Story