Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ആഘോഷം

text_fields
bookmark_border
ചെങ്ങന്നൂർ: ഗാന്ധിജയന്തിയുടെ ഭാഗമായി വെൺമണി വൈ.എം.സി.എ ശുചീകരണപ്രവർത്തനം നടത്തി. പ്രസിഡൻറ് പി.കെ. സൈമൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി കെ. തോമസ് സംസാരിച്ചു. റേഷൻ കാർഡ് അപേക്ഷകളിൽ നടപടി ആറുമുതൽ ചെങ്ങന്നൂർ: പൊതുവിഭാഗത്തിൽപെട്ട കാർഡുടമകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനായി താലൂക്ക് സപ്ലൈ ഒാഫിസിൽ സമർപ്പിച്ച അപേക്ഷകളിലെ നടപടി ആറുമുതൽ ആരംഭിക്കും. റേഷനിങ് ഇൻസ്പെക്ടർമാർ കാർഡുടമകളെ റേഷൻ കടകളിൽ നേരിൽ കണ്ട് പരാതികൾ കേൾക്കും. അപേക്ഷ സമർപ്പിച്ചവർ ഹാജരാകേണ്ട തീയതിയും സമയവും റേഷൻ കടകളിൽ ലഭിക്കും. പഴയ റേഷൻ കാർഡും പുതിയ റേഷൻ കാർഡും ഹാജരാക്കണം. കാർഡുകളിൽ എല്ലാ അംഗങ്ങളുെടയും ആധാർ നമ്പർ രേഖപ്പെടുത്തണം. ആധാർ സമർപ്പിക്കാത്തവർ റേഷൻ കടകളിൽ അതി​െൻറ പകർപ്പ് ഉടൻ നൽകണമെന്നും താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. ശബരിമല: അവലോകനയോഗം ചെങ്ങന്നൂർ: ശബരിമല തീർഥാടനം സംബന്ധിച്ച് ചെങ്ങന്നൂർ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസനങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഏഴിന് ഉച്ചക്ക് 12ന് െറയിൽവേ സ്റ്റേഷനിൽ അവലോകന യോഗം നടക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. തിരുവനന്തപുരം ഡിവിഷനൽ െറയിൽവേ മാനേജർ പ്രകാശ് ബൂട്ടാനിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS
Next Story