Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:10 AM IST Updated On
date_range 4 Oct 2017 11:10 AM ISTദിലീപിെൻറ ജാമ്യം: അന്വേഷണസംഘത്തിനും വീഴ്ച
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിെൻറ ജയിൽ മോചനത്തിന് വഴിവെച്ചത് അന്വേഷണസംഘത്തിെൻറ വീഴ്ചയെന്ന് ആക്ഷേപം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്. സാധാരണഗതിയിൽ ഇത് തടയാൻ അന്വേഷണം പരമാവധി നേരേത്ത പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാറുമുണ്ട്. എന്നാൽ, ഇതിനുള്ള ആത്മാർഥ ശ്രമം അന്വേഷണസംഘത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സമയമുണ്ടെന്നും ജാമ്യം ലഭിച്ചത് തങ്ങളുടെ വീഴ്ചയല്ലെന്നുമാണ് അന്വേഷണസംഘത്തിെൻറ വാദം. ആഴ്ചകളായി കേസിൽ പുതുതായി ആരെയെങ്കിലും ചോദ്യം ചെയ്യുകയോ പുതിയ തെളിവുകൾ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ഇൗ സാഹചര്യത്തിൽ ഇതിനകം കുറ്റപത്രം സമർപ്പിക്കേണ്ടതായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണാണ് കേസിലെ നിർണായക തെളിവ്. ഇത് കണ്ടെത്താനായിട്ടില്ല. ഇൗ തെളിവ് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനും പിന്നീട് ഫോൺ കണ്ടെത്തിയാൽ കുറ്റപത്രം പുതുക്കിനൽകാനും തടസ്സമില്ല. എന്നിട്ടും കുറ്റപത്രം സമർപ്പിക്കാൻ അവസാനദിവസം വരെ കാത്തിരുന്നത് ദിലീപിന് ജാമ്യത്തിന് വഴിയൊരുക്കാനായിരുെന്നന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുമ്പ് ജാമ്യാപേക്ഷ സമർപ്പിച്ച ഘട്ടങ്ങളിലെല്ലാം ഏതുവിധേനയും ദിലീപ് പുറത്തിറങ്ങുന്നത് തടയാനായിരുന്നു പൊലീസിെൻറ ശ്രമം. ഇതിന് കൃത്യമായ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, ഹൈകോടതിയിൽനിന്ന് ദിലീപിന് ജാമ്യം ലഭിക്കാനുള്ള അവസാന അവസരമായ അഞ്ചാമത്തെ ജാമ്യാപേക്ഷയെ ശക്തമായി പ്രതിരോധിക്കാൻ വ്യക്തമായ തയാറെടുപ്പുകൾ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദിലീപിനെതിരെ പൊലീസ് ശേഖരിച്ച തെളിവുകൾ പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്തതാണ് കുറ്റപത്രം വൈകാൻ കാരണമായി പറയപ്പെടുന്നത്. ഇത്രയും സുപ്രധാന കേസിൽ പൊതുസമൂഹത്തിൽ ഏറെ സ്വാധീനമുള്ള ദിലീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചാകണം വിചാരണയെന്ന വാദം കോടതിയിൽ ഉന്നയിക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story