Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:40 AM GMT Updated On
date_range 4 Oct 2017 5:40 AM GMTഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: ഒരു കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. വണ്ണപ്പുറം പുളിക്കതൊട്ടി കൊങ്ങമല അരുൺ ജിത്തിനെയാണ് (24) വാഴക്കുളം പൊലീസ് പിടികൂടിയത്. മടക്കത്താനം കവലയിൽ ആക്ടീവ സ്കൂട്ടറിൽ കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസ് വലയിൽപ്പെട്ടത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി ചെറുപൊതികളാക്കി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കുടുംബ സഹായ ഫണ്ടിലേക്ക് ഒരുദിവസത്തെ കലക്ഷൻ നൽകി സ്വകാര്യ ബസുടമകൾ മൂവാറ്റുപുഴ: യുവാവിെൻറ മരണത്തെ തുടർന്ന് നിസ്സഹായാവസ്ഥയിലായ കുടുംബത്തിന് ആശ്വാസമായി സ്വകാര്യ ബസിെൻറ ഒരുദിവസത്തെ കലക്ഷൻ. പായിപ്ര മാനാറി കുന്നലപ്പറമ്പിൽ രവീന്ദ്രെൻറ മരണത്തെ തുടർന്ന് രൂപംനൽകിയ കുടുംബ സഹായ ഫണ്ടിലേക്ക് പായിപ്ര റൂട്ടിലോടുന്ന ഇന്ത്യൻ ബസ് ഉടമകളാണ് കലക്ഷൻ സംഭാവന ചെയ്തത്. രണ്ട് കുഞ്ഞുകുട്ടികളും ഭാര്യയും രോഗിയായ മാതാവും അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ ബ്ലോക്ക് പഞ്ചായത്ത് െവെസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ചെയർമാനും, പഞ്ചായത്ത് അംഗം പി.എസ്. ഗോപകുമാർ കൺവീനറുമായി കുടുംബ സഹായ സമിതി രൂപവത്കരിച്ചത്. ബസ് യാത്രക്കാരിൽനിന്ന് സ്വീകരിക്കുന്ന ഫണ്ട് സമാഹരണത്തിെൻറ ഉദ്ഘാടനം മാനാറി കാവുംപടിയിൽ പി.സി. സണ്ണിയിൽനിന്ന് തുകയേറ്റുവാങ്ങി െവെസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. ഗോപകുമാർ, സി.കെ. ഉണ്ണി, എം.എൻ. ശിവദാസൻ, എം.കെ. കുഞ്ഞുബാവ, കെ.എൻ. രാജമോഹനൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 15ന് രവീന്ദ്രെൻറ കുടുംബത്തിന് ഫണ്ട് െകെമാറും.
Next Story