Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്​.എസും...

'ആർ.എസ്​.എസും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പ്​'

text_fields
bookmark_border
മൂവാറ്റുപുഴ: ആർ.എസ്.എസിനെതിരെ പ്രസ്താവന ഇറക്കുന്ന മുഖ്യമന്ത്രി, ദേശീയ പതാക വിവാദത്തിൽ മോഹൻ ഭാഗവതിനെതിരെ കേസെടുക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ഭാഗവതിനെതിരെ നടപടിക്ക് ശിപാർശ ചെയ്ത കലക്ടറെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ഇത് ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിെല ഒത്തുതീർപ്പി​െൻറ ഭാഗമാെണന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഗാന്ധി മുതൽ ഗൗരി വരെ' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഒ.എം. സുബൈർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീർ അലി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിം, മുസ്ലിം ലീഗ്‌ മണ്ഡലം പ്രസിഡൻറ് എ. അബൂബക്കർ, കെ.എം. റഫീഖ്, പി.എസ്. അജീഷ്, നജീബ് ഐരുമല, കെ.എസ്. സുലൈമാൻ, അജാസ് പുളിക്കക്കുടി, ജലാൽ സ്രാമ്പിക്കൽ, വി.ഇ. നാസർ, ആരിഫ് അമീർ അലി, അലി പായിപ്ര, ടി.എൽ. നിസാമുദ്ദീൻ, റമീസ് ഇബ്രാഹീം, ഹാരിസ് വള്ളിക്കുടി, എസ്. മുഹമ്മദ്‌, കെ.എം. ഷമീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story