Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷൻ ഒരുക്കം...

കൺവെൻഷൻ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
കൊച്ചി: വല്ലാര്‍പാടത്ത് ആറിന് ആരംഭിക്കുന്ന കേരള ലത്തീന്‍സഭയുടെ മിഷന്‍ കോണ്‍ഗ്രസ്, ബി.ബി.സി കണ്‍വെന്‍ഷ‍​െൻറ ഒരുക്കം പൂര്‍ത്തിയായതായി ആര്‍ച് ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബി.സി.സി ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ അറിയിച്ചു. ത്രിദിന കണ്‍വെന്‍ഷനില്‍ സി.സി.ബി.ഐ പ്രസിഡൻറ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, വത്തിക്കാനില്‍ നിന്നുള്ള ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച് ബിഷപ് പ്രൊട്ടാസെ റുഗുംബോ എന്നിവരടക്കം 30 ബിഷപ്പുമാര്‍ പങ്കെടുക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നായി െതരഞ്ഞെടുത്ത 3500 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ആറിന് രാവിലെ 8.30നാണ് രജിസ്‌ട്രേഷന്‍. കൺവെൻഷൻ എട്ടിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story