Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതേതരത്വം...

മതേതരത്വം രാജ്യത്തി​െൻറ ജീവവായ​ു ^വി.ഡി. സതീശൻ

text_fields
bookmark_border
മതേതരത്വം രാജ്യത്തി​െൻറ ജീവവായു -വി.ഡി. സതീശൻ പറവൂർ: മതേതരത്വം ഇന്ത്യയുടെ ജീവവായുവാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. പറവൂർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ 'മാനവ സാഹോദര്യവും ഇന്ത്യൻ മതേതരത്വവും' വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതങ്ങളും ഭാഷകളും വേഷങ്ങളുമുള്ള 40 കോടി മനുഷ്യരെ ഒരുമാലയിൽ കോർത്ത് രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേർക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തി​െൻറ ഉൽപന്നമായുണ്ടായ വാക്കാണ് മതേതരത്വം. വിദേശരാജ്യങ്ങൾക്കത് മത നിരാസമാണെങ്കിൽ ഇന്ത്യയിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. സ്വന്തം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുമ്പോൾതന്നെ അപര​െൻറ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ കഴിയുമ്പോഴാണ് മതേതരത്വം അർഥവത്താകുന്നത്. ഇന്ന് മതേതരത്വം അപകടത്തിലാണ്. രാജ്യത്തി​െൻറ സ്വാതന്ത്ര്യസമരത്തിന് എതിരുനിന്നവരും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തവരും രാജ്യസ്നേഹം പഠിപ്പിക്കുകയാണ്. അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത നമ്മുടെ നാട് റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിപ്പായിക്കാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. അബ്ദുൽ ജബ്ബാർ വിഷയം അവതരിപ്പിച്ചു. പറവൂർ സൗഹൃദവേദി ചെയർമാൻ വി.ജി. ശശിധരൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പ്, കൗൺസിലർ കെ.എ. വിദ്യാനന്ദൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി വത്സല പ്രസന്നകുമാർ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ടീച്ചർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ശിവശങ്കരൻ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.കെ. ജമാലുദ്ദീൻ സ്വാഗതവും സെക്രട്ടറി ടി.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. -----------------------------------
Show Full Article
TAGS:LOCAL NEWS
Next Story