Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.എസ്.എസ് ദേശം കരയോഗം ...

എൻ.എസ്.എസ് ദേശം കരയോഗം അശീതി ആഘോഷിച്ചു

text_fields
bookmark_border
ആലുവ: ദേശം 1057ാം നമ്പർ എൻ.എസ്.എസ് കരയോഗത്തി‍​െൻറ 80-ാം വാർഷികത്തോടനുബന്ധിച്ച അശീതി ആഘോഷം യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എസ്. പത്മനാഭൻ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, ആഘോഷ കമ്മിറ്റി കൺവീനർ കെ.എൻ. സുരേഷ് ബാബു, കരയോഗം സെക്രട്ടറി പി.എൻ. അനുജൻ, പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ലത ഗംഗാധരൻ, വാർഡ് അംഗം പി.എൻ. സിന്ധു, കെ.എസ്.ആർ. പണിക്കർ, പി. നാരായണൻ നായർ, പി. ശാരദാമ്മ, ബി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കല-സാഹിത്യ- - സാംസ്കാരിക പ്രതിഭകളായ കവി എൻ.കെ. ദേശം, വേണു വി. ദേശം, രാഷ്‌ട്രീയ നിരീക്ഷകൻ ജയശങ്കർ, മാധ്യമപ്രവർത്തകൻ എസ്. കൃഷ്ണൻകുട്ടി, ശിൽപകല വിദഗ്ധൻ മരപ്രഭു രാമചന്ദ്രൻ, കലാമണ്ഡലം കേശവദേവ് എന്നിവരെയും 80 വയസ്സ് പൂർത്തീകരിച്ച അംഗങ്ങെളയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ക്യാപ്‌ഷൻ ea52 nss എൻ.എസ്.എസ് ദേശം കരയോഗം അശീതി ആഘോഷത്തോടനുബന്ധിച്ച് നടന്ന മഹാഘോഷയാത്ര താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story