Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:07 AM IST Updated On
date_range 4 Oct 2017 11:07 AM ISTമുങ്ങിത്താഴുകയായിരുന്ന അമ്മെയയും കുഞ്ഞിെനയും രക്ഷിച്ച് കായലിെൻറ അഗാധതയിലേക്ക് മറഞ്ഞ നാവികനെ അനുസ്മരിച്ചു
text_fieldsbookmark_border
യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച് വിഷ്ണു മറഞ്ഞിട്ട് മൂന്നുവർഷം മട്ടാഞ്ചേരി: കൈക്കുഞ്ഞുമായി കായലിലേക്ക് ചാടിയ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച് ബോട്ടിൽ കയറ്റിയപ്പോഴേക്കും തളർന്ന് കായലിെൻറ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്ന വിഷ്ണു ഉണ്ണിയെന്ന നാവികനെ അനുസ്മരിച്ചു. മൂന്ന് വർഷം മുമ്പ് ഒക്ടോബർ മൂന്നിനാണ് വിഷ്ണു ഉണ്ണി (26) രക്ഷാപ്രവർത്തനത്തിന് വെണ്ടുരുത്തി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയത്. ഐ.എൻ.എസ് ശാരദ കപ്പലിലെ നാവികനായിരുന്ന പാലക്കാട് തൃത്താല സ്വദേശിയായ വിഷ്ണു, ഡ്യൂട്ടി കഴിഞ്ഞ് കൂട്ടുകാരനുമൊത്ത് സിനിമക്ക് പോകുമ്പോഴായിരുന്നു പാലത്തിൽനിന്ന് യുവതിയും കുഞ്ഞും ചാടുന്നത് കണ്ടത്. സുഹൃത്തിെൻറ കൈയിൽ മൊബൈൽ ഫോൺ ഏൽപിച്ച് വിഷ്ണുവും പിറകെ കായലിലേക്ക് ചാടി. ചളി നിറഞ്ഞ കായലിലേക്ക് ഊളിയിട്ട് ആദ്യശ്രമത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി സമീപത്തുണ്ടായിരുന്ന ബോട്ടിൽ കയറ്റി. വീണ്ടും കായലിലേക്ക് ഊളിയിട്ട് യുവതിയെ വലിച്ചുപൊക്കി ബോട്ടിനടുത്തേക്ക് നീന്തി. ബോട്ട് ജീവനക്കാർ യുവതിയെ വലിച്ച് ബോട്ടിലേക്ക് കയറ്റിയതോടെ ഉണ്ണി ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു. എന്നാൽ, അപ്പോഴേക്കും ഉണ്ണി തളർന്നിരുന്നു. നീന്താൻ കഴിയാതെ കായലിെൻറ അടിത്തട്ടിലേക്ക് താഴ്ന്നു. മൂന്നുവർഷം പിന്നിട്ടിട്ടും ഉണ്ണിയെ കണ്ടെത്താനായിട്ടില്ല. കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴയ വെണ്ടുരുത്തി പാലത്തിന് മുകളിൽ സംഘടിപ്പിച്ച അനുസ്മരണം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, മുൻ മേയർ കെ.ജെ. സോഹൻ, പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ് . രാധാകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം, കെ.ജെ. പ്രകാശ്, സാഹിത്യകാരൻ എം.വി. ബെന്നി, ടി.എം. റിഫാസ്, വി.ഡി. മജീന്ദ്രൻ, എം.ആർ. അഭിലാഷ്, ഉണ്ണിയുടെ ബാല്യകാല സുഹൃത്ത് പ്രതീഷ്, നാവിക സേനയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഗിരീഷ്, ബൽദേവ് യാദവ് എന്നിവർ സംസാരിച്ചു. ഉണ്ണിയുടെ പിതാവ് മുൻ ജവാൻ കൂടിയായ ഉണ്ണികൃഷ്ണൻ, മാതാവ് പ്രഭായിനി, സഹോദരി സി.എ വിദ്യാർഥിനി വിനയ ഉണ്ണി എന്നിവരും പങ്കെടുത്തു. ഉണ്ണിയുടെ പേരിലുള്ള ഇൻഷുറൻസ് തുകയും വീര സൈനിക ബഹുമതിയും മരണാനന്തരം ലഭിച്ചെങ്കിലും, മൃതദേഹം കണ്ടെത്താനാകാത്തതിനാൽ മറ്റ് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല. കാണാതായി എഴ് വർഷം കഴിഞ്ഞാൽ മാത്രമേ സേനയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. വിഷ്ണു ഉണ്ണി കായലിൽനിന്ന് രക്ഷപ്പെടുത്തിയ യുവതി ജീവിച്ചിരിപ്പുണ്ടെങ്കിലും കുഞ്ഞ് മരിച്ചു. ഇന്നും വിഷ്ണു ഉണ്ണിയെ മറക്കാനാകാതെ കൂട്ടുകാർ മട്ടാഞ്ചേരി: അമ്മെയയും കുഞ്ഞിെനയും രക്ഷപ്പെടുത്തിയ വിഷ്ണു ഉണ്ണിയെ മറക്കാനാവാതെ ബാല്യകാല സുഹൃത്തുക്കളും കൂടെ ജോലിയെടുത്തവരും. ചെറുപ്പം മുതൽ ഭാരതപ്പുഴയിൽ നീന്തിക്കളിച്ചിരുന്ന കൂട്ടുകാരെൻറ മരണം മൂന്നു വർഷങ്ങൾക്കുശേഷവും ഒരുമിച്ച് കളിച്ചുവളർന്ന പ്രതീഷിന് വിശ്വസിക്കാനാവുന്നില്ല. ചാട്ടുളി പോലെ നീന്തി നീങ്ങുന്ന വിഷ്ണു ഉണ്ണി കണ്ണിനുമുന്നിൽനിന്ന് മായുന്നിെല്ലന്നാണ് പ്രതീഷ് പറയുന്നത്. നീന്തിക്കളിക്കുമ്പോൾ ആരെങ്കിലും അപകടത്തിൽപെട്ടാൽ രക്ഷകനായി വിഷ്ണുവെത്തുമെന്ന് പ്രതീഷ് പറഞ്ഞു. ഒരുമിച്ച് കപ്പലിൽ ജോലി ചെയ്തിരുന്ന വടക്കേ ഇന്ത്യക്കാരായ ഗിരീഷിനും യാദവിനും ഇത് പോലെയൊരു ചങ്ങാതി ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. െട്രയിനിങ് സമയത്ത് കൃത്യസമയത്ത് ഡ്യൂട്ടിക്ക് കയറുവാൻ വിളിച്ചുണർത്തിയിരുന്നത് വിഷ്ണുവായിരുന്നു. തങ്ങളെ മലയാളം പഠിപ്പിക്കുന്നതിനും വിഷ്ണു ശ്രമം നടത്തിയിരുന്നതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story