Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ സന്ദേശ...

ലഹരിവിരുദ്ധ സന്ദേശ ചിത്രങ്ങൾ വരച്ച് ബോധന മതിൽ

text_fields
bookmark_border
മട്ടാഞ്ചേരി: എക്സെസ് വകുപ്പും കൊച്ചിൻ കോളജിലെ ലഹരിവിരുദ്ധ ക്ലബും ചേർന്ന് കോളജ് ചുറ്റുമതിലിൽ ലഹരിവിരുദ്ധ സന്ദേശ ചിത്രങ്ങൾ വരച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ടി. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. ജയ, എക്സൈസ് സി.െഎ അഗസ്റ്റിൻ ജോസഫ്, എസ്.െഎമാരായ ഇ.ഐ. സുനിൽരാജ്, ടി.പി. സജീവ് കുമാർ, വിദ്യാർഥിപ്രതിനിധി അഖിഫ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷം തൃപ്പൂണിത്തുറ: സുവർണ നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ 18ാം വാർഷികം തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. അസോസിയേഷൻ പ്രസിഡൻറ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ഒ.വി. സലീം ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story