Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:19 AM GMT Updated On
date_range 4 Oct 2017 5:19 AM GMT'ഗോൾഡൻ ഗാങ്' തലവെൻറ മകൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ
text_fieldsbookmark_border
മുംബൈ: 1990കൾ വരെ മുംബൈയിൽ സജീവമായിരുന്ന അധോലോക സംഘം 'ഗോൾഡൻ ഗാങ്ങി'െൻറ തലവൻ ബബ്യ ഖോപ്പഡെ എന്ന ചന്ദ്രകാന്ത് ഖോപ്പഡെയുടെ മകൻ ഗീതേഷ് ഖോപ്പയെ (31) റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചക്ക് നഗരത്തിലെ ശെവ്രി റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിൽ ആൾ കിടക്കുന്നതായി സ്റ്റേഷൻ മാസ്റ്റർക്ക് ഫോൺകാൾ വരുകയായിരുന്നു. റെയിൽവേ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചശേഷമാണ് തിരിച്ചറിഞ്ഞത്. ശെവ്രിക്ക് തൊട്ടുള്ള വഡാലയിലാണ് അവിവാഹിതനായ ഗീതേഷ് താമസിക്കുന്നത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. അപകടമരണമോ ആത്മഹത്യയോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അപകട മരണത്തിനാണ് കേസെടുത്തതെങ്കിലും കൊലപാതക സാധ്യതകളും അന്വേഷിക്കുന്നതായി റെയിൽവേ പൊലീസ് അറിയിച്ചു. 1960കളുടെ അവസാനം മുതൽ 1990 വരെ ദാദർ, പ്രഭാദേവി, ഗിർഗാവ്, ലാൽഭാഗ് മേഖലകളിൽ ചൂതാട്ട കേന്ദ്രങ്ങൾ നടത്തിയും കരിംലാല, ഹാജി മസ്താൻ, വരദരാജ മുതലിയാർ തുടങ്ങിയവർക്കും മില്ലുടമകൾക്കും ഗുണ്ടകളെ നൽകിയുമാണ് ഗോൾഡൻ ഗാങ് സജീവമായിരുന്നത്. അംഗങ്ങൾ സ്വർണാഭരണങ്ങൾ അണിഞ്ഞിരുന്നതിനാലാണ് ഗോൾഡൻ ഗാങ് എന്ന പേരുണ്ടായത്.
Next Story