Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയറി​െൻറ ആഭ്യന്തര...

കയറി​െൻറ ആഭ്യന്തര ഉപയോഗം വർധിപ്പിക്കും ^മന്ത്രി തോമസ്​ ​െഎസക്​

text_fields
bookmark_border
കയറി​െൻറ ആഭ്യന്തര ഉപയോഗം വർധിപ്പിക്കും -മന്ത്രി തോമസ് െഎസക് ആലപ്പുഴ: ആഭ്യന്തര കേമ്പാളത്തിൽ കയറുൽപന്നങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ് കയർ കേരള ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക്. വിവിധ സംസ്ഥാനങ്ങളിൽ ഗുണമേന്മയുള്ള കയറുൽപന്നങ്ങൾ നൽകുക എന്നതും പ്രധാന അജണ്ടയാണ്. മുൻവർഷങ്ങളിൽ അന്തർദേശീയ കേമ്പാളത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ആഭ്യന്തര കേമ്പാളം ലക്ഷ്യമാക്കിയുള്ള നടപടികളുടെ സൂചനയായി കയർ കേരളയുടെ ഉദ്ഘാടന തലേന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അഞ്ച് ലോഡ് കയറുൽപന്നങ്ങൾ കയറ്റി അയക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. 100 കോടിയുടെ ഭൂവസ്ത്ര ഉൽപന്നങ്ങളാണ് പ്രതീക്ഷിക്കുന്നത്. 150 കോടിയുടെ ആഭ്യന്തര ഒാർഡറും ഉണ്ടാകുമെന്ന് കരുതുന്നു. മേള തുടങ്ങി മൂന്നുമാസത്തിനകം വിൽക്കുന്നതരത്തിലുള്ള കരാറുകളാവും ഒപ്പിടുക. 15 ശതമാനം ഇൻെസൻറീവാണ് ഇക്കാലയളവിൽ നൽകുക. കേരളത്തി​െൻറ കയറുൽപന്നങ്ങൾ അന്തർദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുന്ന നടപടികളും ഉണ്ടാകും. തൊണ്ട് സംഭരണം കാര്യക്ഷമമാക്കാൻ കുടുംബശ്രീയുടെ സഹകരണം ഉറപ്പാക്കും. എല്ലാ ജില്ലയിലും അഗ്രോ സർവിസ് ഗ്രൂപ്പിനെ നിയമിച്ചുള്ള നടപടികളായിരിക്കും. സംസ്ഥാനത്തെ 250 സ്ത്രീകൾക്ക് ഇതിന് പരിശീലനം നൽകും. 700 പഞ്ചായത്തുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മികച്ച നിലയിൽ ഭൂവസ്ത്ര വിനിയോഗം നടത്തുന്ന പഞ്ചായത്തിന് ലക്ഷം രൂപ സമ്മാനം നൽകും. കയർ മേഖലയുടെ രണ്ടാം പുനഃസംഘടന പ്രഖ്യാപനം മേളയിൽ നടത്തും. അഞ്ചിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. 47 രാജ്യങ്ങളിൽനിന്ന് 159 പ്രതിനിധികൾ പെങ്കടുക്കും. സംഘാടകസമിതി ഭാരവാഹികളായ എ.എം. ആരിഫ് എം.എൽ.എ, അഡ്വ. കെ. പ്രസാദ്, ആർ. നാസർ, കെ.ആർ. ഭഗീരഥൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story