Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:43 AM GMT Updated On
date_range 3 Oct 2017 5:43 AM GMTപണി തീർക്കാതെ കരാറുകാരൻ പോയി; തകർന്ന റോഡിൽ ദുരിതയാത്ര
text_fieldsbookmark_border
മൂവാറ്റുപുഴ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ചുപോയ നിരപ്പ്-കണ്ണാടിസിറ്റി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. പായിപ്ര പഞ്ചായത്തിലെ 10, 14 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് രണ്ടുവർഷം കഴിഞ്ഞു. റോഡ് നന്നാക്കാൻ ജില്ല പഞ്ചായത്ത് ഒരുവർഷം മുമ്പ് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. റീ ടാറിങ്ങിനും വെള്ളക്കെട്ടൊഴിവാക്കുന്നതിനും ഐറീഷ് കാന നിർമിക്കുന്നതിനും അനുവദിച്ച തുക റോഡിെൻറ പുനർനിർമാണത്തിന് െചലവഴിക്കാതെ ഒരു കിലോമീറ്റർ റോഡിൽ അര കിലോമീറ്റർ മാത്രം ഐറിഷ് കാന തീർത്ത് കരാറുകാരൻ പത്തരലക്ഷത്തോളം രൂപ വാങ്ങി പോവുകയായിരുന്നു. റീടാറിങ് അടക്കം നടത്താതെയാണ് പണി പാതിവഴിയിൽ നിർത്തിയത്. ഇക്കുറി മഴയാരംഭിച്ചതോടെ യാത്ര ദുരിതപൂർണമായി. ആരംഭഭാഗത്ത് കുത്തനെ ഇറക്കമായതിനാൽ തകർന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്കോ യാത്രക്കാർക്കോ പോകാൻ കഴിയാത്ത സാഹചര്യമാണ്. അപകടങ്ങൾ നിത്യസംഭവമായതോടെ ജനങ്ങൾ വീണ്ടും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. .
Next Story