Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'കേരളത്തെ...

'കേരളത്തെ കലാപഭൂമിയാക്കാൻ ഫാഷിസ്​റ്റ്​ ശക്തികൾ ശ്രമിക്കുന്നു'

text_fields
bookmark_border
ആലപ്പുഴ: വർഗീയ മതഭ്രാന്ത് വളർത്തി കേരളത്തെ കലാപഭൂമിയാക്കാൻ ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുകയാണെന്ന് ജെ.ഡി.യു സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ്. യുവജനതാദൾ (യു) ജില്ല കമ്മിറ്റി ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'ഫാഷിസത്തിനെതിരെ കൈയൊപ്പ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനതാദൾ (യു) ജില്ല പ്രസിഡൻറ് അഡ്വ. പി.എസ്. അജ്മൽ അധ്യക്ഷത വഹിച്ചു. ജെ.ഡി.യു ജില്ല പ്രസിഡൻറ് കണ്ടല്ലൂർ ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, എം.വി. ശ്യാം, നസീർ പുന്നക്കൽ, സുബാഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. മുപ്പാലം റോഡ് പുതുക്കിപ്പണിയും ആലപ്പുഴ: മുപ്പാലം റോഡ് ഫണ്ട് കേരളയിൽ ഉൾപ്പെടുത്തി പുതുക്കിപ്പണിയുമെന്ന് ഉറപ്പുനൽകിയതായി വാർഡ് കൗൺസിലർ എ.എം. നൗഫൽ അറിയിച്ചു. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. മുപ്പാലത്തി​െൻറ ശോച്യാവസ്ഥ കൗൺസിലർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഈ നിർദേശം. ഗതാഗതം നിരോധിച്ചു ആലപ്പുഴ: ആലപ്പുഴ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ അധീനതയിലുള്ള സി.ഡി.എസ്.ബി റോഡിൽ കല്ലുപാലം മുതൽ ചുങ്കം പാലം വരെയും ഡബ്ല്യു.സി.എൻ.ബി റോഡിൽ പവർഹൗസ് പാലം മുതൽ ജില്ല കോടതി പാലം വരെയുമുള്ള ഭാഗത്ത് ടാറിങ് ജോലികൾ ബുധനാഴ്ച ആരംഭിക്കും. ഇതുവഴിയുള്ള ഗതാഗതം ശനിയാഴ്ച വരെ നിരോധിച്ചു. വാഹനങ്ങൾ ചർച്ച് റോഡിലൂടെ പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story