Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം: ഹരിത മാർഗരേഖ വ്യാപകമായി നടപ്പാക്കും ^കലക്ടർ
text_fieldsbookmark_border
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം: ഹരിത മാർഗരേഖ വ്യാപകമായി നടപ്പാക്കും -കലക്ടർ കൊച്ചി: മാലിന്യമുക്ത സമൂഹത്തിനായി ഹരിത മാർഗരേഖ (ഗ്രീൻ പ്രോട്ടോകോൾ) എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല. ഗാന്ധിജയന്തി വാരാഘോഷ ജില്ലതല ശുചിത്വ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചീകരണം ഗാന്ധിജയന്തി ദിനത്തിൽ മാത്രം നടത്താതെ ജീവിതശൈലിയാക്കി മാറ്റാനാണ് യത്‌നിക്കേണ്ടത്. ഹരിത മാർഗരേഖ പ്രചരിപ്പിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് പ്രത്യേക പദ്ധതിക്ക് ജില്ല ഭരണകൂടം രൂപം നൽകുമെന്നും കലക്ടർ പറഞ്ഞു. സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധിപ്രതിമയിൽ കലക്ടർ പുഷ്പഹാരം ചാർത്തി. തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കലക്ടറുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് എം.കെ. കബീർ, അസി. കലക്ടർ ഇഷ പ്രിയ, െഡപ്യൂട്ടി കലക്ടർ എം.വി. സുരേഷ്കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ നിജാസ് ജ്യുവൽ, ശുചിത്വ മിഷൻ ജില്ല കോ-ഓഡിനേറ്റർ സിജു തോമസ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ടാനി തോമസ്, ഹുസൂർ ശിരസ്തദാർ ആർ. ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ ഓഫിസ് മന്ദിരത്തിൽനിന്ന് രാജേന്ദ്രമൈതാനത്തെ ഗാന്ധി സ്‌ക്വയറിലേക്ക് ബാപ്പുജിയെ കാണൽ ഘോഷയാത്ര നടത്തി. മേയർ സൗമിനി ജയിൻ, െഡപ്യൂട്ടി മേയർ ടി.ജെ. വിനോദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. പൂർണിമ നാരായൺ എന്നിവർ നേതൃത്വം നൽകി. ഗാന്ധിപ്രതിമയിൽ മേയർ ഹാരാർപ്പണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.എൽ. മോഹനവർമ ഗാന്ധിജയന്തി ദിന സന്ദേശം നൽകി. സ്ഥിരം സമിതി അധ്യക്ഷരായ എ.ബി. സാബു, കെ.വി.പി. കൃഷ്ണകുമാർ, പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗൺസിലർ എലിസബത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story