Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:43 AM GMT Updated On
date_range 3 Oct 2017 5:43 AM GMTസോളിഡാരിറ്റി ഫാഷിസ്റ്റ് പ്രതിരോധ സംഗമം പറവൂരിൽ
text_fieldsbookmark_border
കൊച്ചി: 'സംഘ്പരിവാർ കൊലവിളിക്കെതിരെ വിമത ശബ്ദങ്ങളുടെ ഇടിമുഴക്കം' തലക്കെട്ടിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റി പറവൂരിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിക്കും. ആറിന് വൈകീട്ട് നാലിന് പറവൂർ ടൗൺ ഹാളിൽ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, ഡോ. ടി.ഡി. രാമകൃഷ്ണൻ, പി. സുരേന്ദ്രൻ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. അജയ് ശേഖർ, പി. മുജീബ് റഹ്മാൻ, സമദ് കുന്നക്കാവ്, എം.കെ. അബൂബക്കർ ഫാറൂഖി, എ. അനസ് തുടങ്ങിയവർ പങ്കെടുക്കും. സംഗമത്തിെൻറ ചെയർമാനായി ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ, ജനറൽ കൺവീനറായി സോളിഡാരിറ്റി ജില്ല സെക്രട്ടറി അബ്ദുൽ ഹയ്യ് എന്നിവരെ തെരഞ്ഞെടുത്തു. മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ കുതന്ത്രങ്ങൾ കേരള ജനതക്ക് മുന്നിൽ അനാവരണം ചെയ്യുന്നതാവും സംഗമമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ് പറഞ്ഞു. സ്വാഗതസംഘം രൂപവത്കരണയോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.എം. റഫീഖ്, സെക്രട്ടറിമാരായ പി.എം. സജീദ്, എൻ. നിയാസ്, മൻസൂർ കല്ലേലിൽ, പറവൂർ ഏരിയ പ്രസിഡൻറ് എൻ. മുഹമ്മദ് ഷഫീഖ്, ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ സെക്രട്ടറി ഇ.എച്ച്. അക്ബർ തുടങ്ങിയവർ പങ്കെടുത്തു. എൻ.എൻ. സത്യവ്രതൻ അവാർഡ് സമർപ്പണം കൊച്ചി: പ്രമുഖ പത്രപ്രവർത്തകൻ എൻ.എൻ. സത്യവ്രതെൻറ സ്മരണാർഥം പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് ഒക്ടോബർ നാലിന് രാവിലെ 11ന് എം.പി. വീരേന്ദ്രകുമാർ എം.പി വിതരണം ചെയ്യും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. എൻ.എൻ. സത്യവ്രതൻ അനുസ്മരണം ജേക്കബ് ജോർജ് നിർവഹിക്കും. സ്‌പെഷൽ പഞ്ചസാര ഏഴുവരെ കാക്കനാട്: സെപ്റ്റംബറിലെ മണ്ണെണ്ണ വിഹിതവും ഓണത്തിന് സ്‌പെഷലായി എല്ലാ കാർഡുടമകൾക്കും അനുവദിച്ച 22 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും ഒക്ടോബർ ഏഴുവരെ റേഷൻ കടകളിൽനിന്ന് ലഭിക്കും.
Next Story