Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോയെ സ്വാഗതം...

മെട്രോയെ സ്വാഗതം ചെയ്​ത്​ ഗ്രീൻ റൺ

text_fields
bookmark_border
കൊച്ചി: മെട്രോ ചൊവ്വാഴ്ച മുതൽ നഗരഹൃദയത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും റണ്ണിങ് ക്ലബ് ആയ സോൾസ് ഓഫ് കൊച്ചിനും ചേർന്ന് 'മെട്രോ ഗ്രീൻ റൺ' സംഘടിപ്പിച്ചു. ദർബാർഹാൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് മെട്രോ റൂട്ടിലൂടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി തിരിച്ച് ദർബാർഹാൾ ഗ്രൗണ്ടിൽ അവസാനിച്ചു. മേയർ സൗമിനി ജയിൻ ഫ്ലാഗ് ഒാഫ് ചെയ്തു. കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പെങ്കടുത്തു. പ്രകൃതിക്ക് ദോഷം വരാത്ത ഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി കെ.എം.ആർ.എല്ലും സോൾസ് ഓഫ് കൊച്ചിനും വിഭാവനം ചെയ്ത പദ്ധതികളുടെ ആദ്യ സംരംഭമാണ് 'മെട്രോ ഗ്രീൻ റൺ'.
Show Full Article
TAGS:LOCAL NEWS 
Next Story