Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:40 AM GMT Updated On
date_range 3 Oct 2017 5:40 AM GMTമെട്രോ ഇന്ന് നഗരം തൊടും
text_fieldsbookmark_border
കൊച്ചി: കൊച്ചിയുടെ ഗതാഗത സങ്കൽപങ്ങൾ മാറ്റിയെഴുതിയ മെട്രോയുടെ കുതിപ്പ് ചൊവ്വാഴ്ച മുതൽ നഗരഹൃദയത്തിലേക്കും. പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ പാതയിൽ മെട്രോ സർവിസിന് ചൊവ്വാഴ്ച തുടക്കമാകും. കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ രണ്ടാമത്തെ പാതയുടെ ഉദ്ഘാടനത്തിന് ഒരുക്കം പൂർത്തിയായി. രാവിലെ 10.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന, ഭവന സഹമന്ത്രി ഹർദീപ്സിങ് പുരിയും ചേർന്ന് സർവിസ് ഫ്ലാഗ്ഒാഫ് ചെയ്യും. തുടർന്ന് കലൂരിൽനിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് മെട്രോ ട്രെയിനിൽ യാത്ര നടത്തും. 11.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഒൗപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം പൊതുജനങ്ങൾക്കുള്ള സർവിസിനും തുടക്കമാകും. അണ്ടർ 17 ഫിഫ ലോകകപ്പ് തുടങ്ങും മുമ്പുതന്നെ മെട്രോയെ നഗരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇതുവരെ ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു സർവിസ്. മഹാരാജാസ് ഗ്രൗണ്ട് വരെ നീളുന്നതോടെ മെട്രോ ഒാടുന്ന ദൂരം 13 കിലോമീറ്ററിൽനിന്ന് 18 ആയി ഉയരും. സ്റ്റേഷനുകളുടെ എണ്ണം 11ൽനിന്ന് 16 ആകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എം.ജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിവയാണ് പുതിയ പാതയിലെ സ്റ്റേഷനുകൾ. പുതിയ പാതയിൽ ഒാടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ.
Next Story