Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:40 AM GMT Updated On
date_range 3 Oct 2017 5:40 AM GMTമദ്യനയത്തിനെതിരെ കറുകുറ്റിയില്‍ പ്രതിഷേധ പ്രകടനവും ഉപവാസവും
text_fieldsbookmark_border
അങ്കമാലി: മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കറുകുറ്റിയില്‍ പ്രതിഷേധ പ്രകടനവും ഉപവാസവും സംഘടിപ്പിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഫൊറോന വികാരി ഡോ. പോള്‍ തേനായന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡാര്‍വിന്‍ ഇടശ്ശേരി, സിസ്റ്റര്‍ മരിയൂസ, ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ റോസ്മിന്‍, ചാക്കോച്ചന്‍ കരുമത്തി, ടോമി കല്ലറചുള്ളി, ബാബു പോള്‍, കെ.വി. ജോണി, ജി.എല്‍. വര്‍ഗീസ്, ജോയി പള്ളിപ്പാടന്‍, റോസി പോള്‍, റോബിന്‍ മാര്‍ട്ടിന്‍, റോസ്ന തോമസ്, ചാണ്ടി ജോസ്, കെ.എ. റപ്പായി, ഇ.പി. വര്‍ഗീസ്, എം.പി. ജോസി തുടങ്ങിയവര്‍ സംസാരിച്ചു. വയോജന ദിനാചരണം ചെങ്ങമനാട്: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ പാറക്കടവ് േബ്ലാക്ക് പഞ്ചായത്ത് കമ്മിറ്റി ദേശം അനന്തപുരം ഓഡിറ്റോറിയത്തില്‍ വയോജന ദിനാചരണം, സാംസ്കാരിക സമ്മേളനം, വനിത സംഗമം എന്നിവ സംഘടിപ്പിച്ചു. വയോജന ദിനാചരണം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പ്രഫ. എസ്. രവീന്ദ്രനും വനിത സംഗമം കാലടി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസിയും ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡൻറ് പി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. 85 വയസ്സ് കഴിഞ്ഞവരെ ജില്ല ജോ. സെക്രട്ടറി കെ.ആര്‍. ഭാസ്കരപിള്ള പൊന്നാടയണിയിച്ചു. യൂനിയന്‍ േബ്ലാക്ക് പ്രസിഡൻറ് ടി.ജി. ഗോപിനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ല വനിത കണ്‍വീനര്‍ പി. ഇന്ദിര, എം.എ. ഫ്രാന്‍സിസ്, കെ.ജി. രാമകൃഷ്ണപിള്ള, പി.കെ. സതി, കെ.എ. സതി, പി.എന്‍. കമലം, കെ.കെ. സരസ്വതിയമ്മ, കെ.എന്‍. നാരായണന്‍ നമ്പൂതിരി, വി.എം. തങ്കരാജ്, ജോസ് മണവാളന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ പാറക്കടവ് േബ്ലാക്ക് പഞ്ചായത്ത് കമ്മിറ്റി ദേശം അനന്തപുരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയോജന ദിനാചരണം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: EP ANKA 56 VAYOJANAM
Next Story