Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തേവാസികൾക്ക്...

അന്തേവാസികൾക്ക് ജനമൈത്രി പൊലീസി‍െൻറ കാരുണ്യ സ്പർശം

text_fields
bookmark_border
അന്തേവാസികൾക്ക് ജനമൈത്രി പൊലീസി‍​െൻറ കാരുണ്യസ്പർശം ആലുവ: വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ജനമൈത്രി പൊലീസി‍​െൻറ കാരുണ്യസ്പർശം. തോട്ടുമുഖം ശ്രീനാരായണഗിരി വൃദ്ധസദനത്തിലെ അന്തേവാസികൾക്കാണ് പൊലീസ് സമ്മാനങ്ങൾ നൽകിയത്. ലോക വയോജന ദിനത്തോടനുബന്ധിച്ച് തോട്ടുമുഖം ശ്രീനാരായണ ഗിരി എൽ.പി സ്കൂളും പൊലീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റൂറൽ എസ്.പി എ.വി. ജോർജ് അേന്തവാസികൾക്ക് ആവശ്യമായ മുണ്ട്, തോർത്ത്, നൈറ്റി, പേസ്റ്റ്, സോപ്പ്, മധുരപലഹാരങ്ങൾ എന്നിവ സമ്മാനിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്, പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ, എസ്.ഐ ടി.എം. നജീബ്, പി.ആർ.ഒ സുരേഷ് കുമാർ, എം.കെ. രാജീവ്, സി.ജി. സന്തോഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ സ്വാഗതവും സി.ഐ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story