Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യക്കടത്ത്:...

മനുഷ്യക്കടത്ത്: അന്വേഷണം ൈക്രംബ്രാഞ്ചിന് കൈമാറിയേക്കും

text_fields
bookmark_border
നെടുമ്പാശ്ശേരി: തമിഴ്നാട്ടിലെ ചില ഏജൻസികൾ നെടുമ്പാശ്ശേരി വഴി ഉദ്യോഗാർഥികളെ വിദേശത്തേക്ക് കടത്തുന്ന സംഭവങ്ങൾ കൂടിയതോടെ യാത്രരേഖകൾ കർശന പരിശോധനക്ക് വിധേയമാക്കാൻ എമിേഗ്രഷൻ ഇൻറലിജൻസ് വിഭാഗത്തിന് നിർേദശം. നെടുമ്പാശ്ശേരി വഴി മലേഷ്യയിലേക്ക് നിരവധി പേരെ കടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ തട്ടിപ്പിന് ഇരകളായി തിരികെ എത്തിയവർ സംസ്ഥാനത്തെ വിവിധ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മനുഷ്യക്കടത്തിന് സംസ്ഥാനാന്തര ബന്ധമുള്ളതിനാൽ ലോക്കൽ പൊലീസി​െൻറ അന്വേഷണം കാര്യക്ഷമമാകില്ലെന്ന വിലയിരുത്തലിലാണ് ൈക്രംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണിക്കുന്നത്. തൊഴിൽ വിസ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിസിറ്റിങ് വിസയിലാണ് ഉദ്യോഗാർഥികളെ കടത്തുന്നത്. അവിടെ ചെല്ലുമ്പോൾ ഏതെങ്കിലും ഹോട്ടലുകളിൽ താമസിപ്പിച്ചശേഷം പാസ്പോർട്ടും വാങ്ങി ഇടനിലക്കാർ മുങ്ങും. പിന്നീട് നാട്ടിൽനിന്ന് പണം വരുത്തിയാണ് പലരും തിരിച്ചുപോരുന്നത്. മലേഷ്യയിലേക്ക് യുവാക്കളെ കടത്തിയ കേസിൽ പിടിയിലായ തഞ്ചാവൂർ സ്വദേശി ഷാഹുൽ ഹമീദ് ഇപ്പോൾ റിമാൻഡിലാണ്. യാത്രക്കെത്തുന്ന ഇതര സംസ്ഥാനക്കാരുടെ യാത്രാ ഉദ്ദേശ്യം ശരിയായ വിധത്തിൽ ചോദിച്ച് മനസ്സിലാക്കണമെന്ന് എമിേഗ്രഷൻ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. രേഖ തിരുത്തി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ നെടുമ്പാശ്ശേരി: യാത്രരേഖ തിരുത്തി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാർത്താണ്ഡം സ്വദേശി വിനുവാണ് (25) എമിേഗ്രഷൻ വിഭാഗത്തി​െൻറ പിടിയിലായത്. പിന്നീട് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുണ്ടെന്ന സീലി​െൻറ സ്ഥാനത്ത് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമില്ലെന്ന് തിരുത്തുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലിനായാണ് ഇയാൾ കടക്കാൻ ശ്രമിച്ചത്. തമിഴ്നാട്ടിെല ഏജൻറാണ് രേഖകൾ തിരുത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വിനുവിനെ റിമാൻഡ് ചെയ്തു. നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS
Next Story