Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിന്‍ഡ് നഴ്സസ്...

'ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' സമ്മേളനം

text_fields
bookmark_border
അങ്കമാലി: ആരോഗ്യ സര്‍വകലാശാല നഴ്സ് പ്രാക്ടീഷണര്‍ കോഴ്സിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് 'ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' കേരള സമ്മേളനം ആവശ്യപ്പെട്ടു. സംയോജിത നഴ്സിങ് വിദ്യാഭ്യാസ പദ്ധതിയുടെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി. അത്താണിയില്‍ ചേര്‍ന്ന സമ്മേളനം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ പ്രസിഡൻറ് ടി.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടും സംസ്ഥാന ആരോഗ്യ സര്‍വകലാശാല നഴ്സ് പ്രാക്ടീഷണര്‍ കോഴ്സിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ രാജ്യം മുഴുവന്‍ പ്രവര്‍ത്തനാനുമതിയുള്ള സര്‍വകലാശാലകളില്‍ കേരളത്തിലെ കോളജുകള്‍ക്ക് അഫിലിയേഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ഡോ.റോയി.കെ.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടി.എന്‍.എ.ഐ സംസ്ഥാന സെക്രട്ടറി ഡോ.പി.എസ്.സോന, ട്രഷറര്‍ രേണു സൂസന്‍ തോമസ്, എസ്.പി. ബിജു, ഡോ.രാജി രഘുനാഥ്, പി.സി. സുനിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story