Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 10:59 AM IST Updated On
date_range 2 Oct 2017 10:59 AM ISTതെങ്ങുവീണ് വീട് തകർന്നു
text_fieldsbookmark_border
ആലങ്ങാട്: കൊടുവഴങ്ങയിൽ തെങ്ങുവീണ് വീടിെൻറ മേൽക്കൂര തകർന്നു. കുന്നേൽപള്ളി റോഡ് പാലപ്പുറത്ത് വൽസെൻറ വീടാണ് തകർന്നത്. കഴിഞ്ഞദിവസം രാവിലെയുണ്ടായ കാറ്റിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന തെങ്ങാണ് വീണത്. ഓടുമേഞ്ഞ അടുക്കളഭാഗം പൂർണമായി തകർന്നു. പാത്രങ്ങൾ, കസേരകൾ എന്നിവക്കും കേടുപാട് പറ്റി. ഈസമയം വീട്ടിലുണ്ടായിരുന്ന വൽസെൻറ ഭാര്യയും കുട്ടിയും ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടമാണ് ഒഴിവായി. ആലങ്ങാട് വില്ലേജ് ഒാഫിസിൽ വിവരം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story