Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:29 AM GMT Updated On
date_range 2 Oct 2017 5:29 AM GMTമദ്യശാല അവധി ദിനത്തിൽ മദ്യം, കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കൊച്ചി: മദ്യശാല അവധി ദിനത്തിൽ സ്ഥിരമായി മദ്യം, കഞ്ചാവ് എന്നിവ വിറ്റിരുന്ന രണ്ടുപേർ പിടിയിൽ. മദ്യ വിൽപന നടത്തിയിരുന്ന വടുതല പുഷ്പക റോഡിൽ വേലായത്ത് പറമ്പിൽ സോളി സൽവദോർ (56), കഞ്ചാവ് വിറ്റ തമിഴ്നാട് വില്ലുപുരം സ്വദേശി അന്തോണി സ്വാമി (32) എന്നിവരാണ് നോർത്ത് പൊലീസിെൻറ പിടിയിലായത്. ഡ്രൈഡേ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നടത്തിയ പുലർകാല പരിശോധനയിലാണ് ഇരുവരും പിടിയിലാത്. സോളിയുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. അവധി ദിനത്തിെൻറ തലേദിവസം മുതലായിരുന്നു വിൽപന. ഏജൻറുമാരുടെ മൊബൈൽ ഫോണിലൂടെയായിരുന്നു ഇടപാടുകാർ ബന്ധപ്പെട്ടിരുന്നത്. സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ. വിപിൻദാസ്, പ്രത്യേക അന്വേഷണ സംഘം അംഗങ്ങളായ എ.എസ്.ഐ ബോസ്, കെ.എ. രാജേഷ്, സുധീർ, ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. നിരോധിത പുകയില ഉൽപന്നങ്ങളുമായി തമിഴ് സ്ത്രീകൾ പിടിയിൽ കൊച്ചി: സ്കൂൾ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റിരുന്ന തമിഴ് സ്ത്രീകൾ പിടിയിൽ. ആലുവ എൻ.എ.ഡി ഭാഗത്ത് വാടകക്ക് താമസിക്കുന്ന സുബലക്ഷ്മി (55), തമ്മനത്ത് താമസിക്കുന്ന മേരി (40) എന്നിവരെയാണ് കൂലർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 150 പൊതി പുകയില ഉൽപന്നങ്ങളുമായി നോർത്ത് പൊലീസ് പിടികൂടിയത്. പുലർച്ചെ ട്യൂഷന് പോകുന്ന കുട്ടികളും രാവിലെ ജോലിക്കിറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളും വ്യാപകമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ അറസ്റ്റിലായത്. പുകയില ഉൽപന്നങ്ങൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു വിൽപനക്കെത്തിച്ചിരുന്നത്.
Next Story