Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലാളിയുടെ...

തൊഴിലാളിയുടെ സുരക്ഷക്കെത്തിച്ച സോളാർ ബോട്ട് ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
നെട്ടൂർ: കായലിൽ അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി എത്തിച്ച സിഫ്റ്റി​െൻറ സോളാർ ബോട്ട് കായലോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ. കുമ്പളത്ത് കായലരികിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന ബോട്ട് നാശോന്മുഖമാണെന്ന് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി.വി. സുരേഷ് കുമാർ പറഞ്ഞു. എൻജിൻ ഊരിമാറ്റിയ സ്ഥിതിയിലാണ് ഇപ്പോൾ. ബോട്ട് ഓടിക്കാൻ ആർക്കും പരിശീലനം നൽകിയിട്ടില്ല. ബോട്ട് ഇവിടെയെത്തിച്ചശേഷം അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാറ്റും കോളിനുമിടെ വഞ്ചി മറിഞ്ഞ് അപകടത്തിൽപെടുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനാണ് ബോട്ട് അനുവദിച്ചത്. കുടുംബയോഗം തൃപ്പൂണിത്തുറ: കണയന്നൂർ 3729ാം -നമ്പർ ശ്രീകൃഷ്ണവിലാസം കരയോഗം കുടുംബസംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും കണയന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറുമായ എം.എം. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എൻ.കെ. രാമൻ നായർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ കുമ്മംകോട് പത്മാവതി, ഓട്ടോളിൽ കാർത്യായനി, കല്ലറ ഭവനത്തിൽ നാരായണൻ കർത്ത, എ.പി. നാരായണൻ നായർ അമ്പാട്ട്, രാമൻ നായർ നമ്പ്യാത്ത് എന്നിവരെ ആദരിച്ചു. മേഖല കൺവീനർ എ.എ. മദനമോഹനൻ, രാജൻ മാധുർ, സെക്രട്ടറി എൻ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് ശശികല ശ്രീകുമാർ, ട്രഷറർ ടി.കെ. വിദ്യാധരൻ, വനിതസമാജം സെക്രട്ടറി രമ്യ മനോജ് എന്നിവർ സംസാരിച്ചു. സ്കോളർഷിപ് വിതരണം, കലാകായിക മത്സരങ്ങൾ, തിരുവാതിരക്കളി എന്നിവയും നടന്നു.
Show Full Article
TAGS:LOCAL NEWS
Next Story