Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 4:59 AM GMT Updated On
date_range 2 Oct 2017 4:59 AM GMTരാഹുലിെൻറ അമേത്തി സന്ദര്‍ശനത്തിന് വിലക്ക്
text_fieldsbookmark_border
സംസ്ഥാന സർക്കാറിന് ഭയമെന്ന് കോൺഗ്രസ് ലഖ്നോ: ഉത്തര്‍പ്രദേശിലെ സ്വന്തം മണ്ഡലമായ അമേത്തിയിൽ സന്ദര്‍ശനം നടത്തുന്നതിന് രാഹുൽ ഗാന്ധിക്ക് ജില്ല ഭരണകൂടത്തിെൻറ വിലക്ക്. സുരക്ഷ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് അധികൃതർ സന്ദർശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ഒക്ടോബർ നാലുമുതൽ ആറുവരെയാണ് രാഹുലിെൻറ നന്ദർശനം. ദുർഗ പൂജ, ദസറ, മുഹർറം ആഘോഷങ്ങൾ നടക്കുന്നതിനാൽ സുരക്ഷ ഒരുക്കാൻ പ്രയാസമാണെന്നും അഞ്ചാം തീയതിക്കുശേഷം സന്ദർശനം നടത്താമെന്നും ജില്ല മജിസ്ട്രേറ്റ് യോഗേഷ് കുമാർ, എസ്.പി പൂനം എന്നിവർ ഒപ്പിട്ട കത്തിൽ പറയുന്നു. ഇതിനെതിരെ യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അഖിലേഷ് സിങ് രംഗത്തെത്തി. രാഹുലിെൻറ സന്ദർശനം തടയാൻ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാർ കുതന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ സന്ദർശന വേളയിൽ രാഹുൽ ഉന്നയിക്കുമെന്ന് സർക്കാർ ഭയക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എെന്താക്കെയായാലും രാഹുൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ ഗുജറാത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്താൻ സംസ്ഥാന സർക്കാർ രാഹുലിന് അനുമതി നിഷേധിച്ചിരുന്നു. കാളവണ്ടിയിൽ റോഡ് ഷോ നടത്തിയാണ് രാഹുൽ ഇതിനോട് പ്രതികരിച്ചത്.
Next Story