Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളൂർക്കുന്നം...

വെള്ളൂർക്കുന്നം ജങ്ഷനിലെ സിഗ്​നൽ ലൈറ്റ് കണ്ണടച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ വെള്ളൂർക്കുന്നത്തെ സിഗ്നൽ ലൈറ്റ് പ്രകാശിക്കുന്നില്ല. ലൈറ്റ് പ്രവർത്തനരഹിതമായിട്ട് ദിവസങ്ങളായി. കെൽട്രോണാണ് സിഗ്നൽ ലൈറ്റി​െൻറ ചുമതലയെങ്കിലും സമയാസമയങ്ങളൽ അറ്റകുറ്റപ്പണി നടത്താത്തതാണ് തകരാറിലാകാൻ കാരണം. കൊച്ചി-ധനുഷ്കോടി ദേശിയപാതയും എം.സി റോഡും സന്ധിക്കുന്ന നഗരത്തി​െൻറ പ്രധാന കവാടാമായ വെള്ളൂർക്കുന്നം കവലയിൽ സിഗ്നൽ ലെറ്റുകൾ തകരാറിലാകുന്നത് വാഹാനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ ലൈറ്റ് പ്രവർത്തിക്കാത്തത് മൂലം ഗതാഗതക്കുരുക്കും അപകടവും വർധിക്കുന്നു. ഇതേ തുടർന്ന് എം.സി റോഡിൽ വാഴപ്പിള്ളി കവലവെരയും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിവരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. എം.സി റോഡിൽ നെഹ്റു പാർക്ക് വരെ വാഹനങ്ങളുടെ നീണ്ട നിര മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം യാത്രക്കാർ വലയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story