Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈയേറ്റം;...

കൈയേറ്റം; വേമ്പനാട്ടുകായലി​െൻറ വിസ്​തൃതി കുറഞ്ഞു ^പ്രഭാത്​ പട്​നായിക്​ കമീഷൻ

text_fields
bookmark_border
കൈയേറ്റം; വേമ്പനാട്ടുകായലി​െൻറ വിസ്തൃതി കുറഞ്ഞു -പ്രഭാത് പട്നായിക് കമീഷൻ ആലപ്പുഴ: വേമ്പനാട്ടുകായൽ പരിസരങ്ങളിൽ ജനസാന്ദ്രത കൂടുന്നതും കൈയേറ്റം വർധിക്കുന്നതും കായൽ വിസ്തൃതിയെ ബാധിക്കുെന്നന്ന് ഡോ. പ്രഭാത് പട്നായിക് അധ്യക്ഷനായ ഏഴംഗ പഠനസംഘം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച കമീഷ​െൻറ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് പ്രകാശനം ചെയ്തു. കായലി​െൻറ വാഹകശേഷി ഗണ്യമായി കുറെഞ്ഞന്നും കായലി​െൻറ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളും സർക്കാറും തമ്മിെല ആശയവിനിമയം കുറെഞ്ഞന്നും റിപ്പോർട്ടിലുണ്ട്. വിവിധ വകുപ്പുകൾ തമ്മിെല ഏകോപനമില്ലായ്മയും കാര്യനിർവഹണശേഷിയിലും അപാകത ഉണ്ട്. കൈയേറ്റം, മാലിന്യം അടക്കമുള്ള വിഷയങ്ങളിൽ സങ്കുചിത കാഴ്ചപ്പാടാണ് സർക്കാർ സംവിധാനങ്ങൾക്കുള്ളത്. വിഘടിത ഭരണസംവിധാനം കൈയേറ്റങ്ങൾക്ക് വളമായി. കായൽ അതിർത്തി സംരക്ഷിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തെറ്റുപറ്റി. കൈയേറ്റം എത്രയാെണന്ന് അറിയുന്നതിന് കായലി​െൻറ കൃത്യമായ അതിർത്തി നിർണയം നടത്തണം. ഇതിന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടണം. കായൽ സംരക്ഷണം ജനകീയമാക്കണമെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. കായൽ ടൂറിസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യം കായലി​െൻറ പരിസ്ഥിതി ആവാസ വ്യവസ്ഥക്ക് കോട്ടംവരുത്തുന്നു. മാലിന്യസംസ്കരണം പൊതു സംസ്കരണ കേന്ദ്രങ്ങളിൽ എത്തിച്ച് സംസ്കരിക്കണം. ജലമലിനീകരണം മൂലം കായലിലെ ആവാസവ്യവസ്ഥക്ക് വൻ മാറ്റം സംഭവിച്ചിട്ടുണ്ട്. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന മത്സ്യങ്ങളുടെ അളവിൽ കുറവുവന്നു. 2013ലാണ് വേമ്പനാട്ടുകായലിലെ പരിസ്ഥിതി സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ സമിതിയെ നിശ്ചയിച്ചത്. കയർ കേരള: തടുക്ക് നിര്‍മാണം നേരില്‍ കാണാന്‍ കയര്‍ ചാപ്ര ആലപ്പുഴ: കയര്‍ കേരള 2017ൽ തയാറാക്കിയ പരമ്പരാഗത കയര്‍ ചാപ്രയുടെ ഉദ്ഘാടനം പൊലീസ് ഔട്ട്പോസ്റ്റ് ജങ്ഷനിലെ ആലുക്കാസ് ജ്വല്ലറി അങ്കണത്തില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. പരമ്പരാഗത രീതിയിെല കയര്‍ നിര്‍‌മാണരീതി ആലപ്പുഴക്കാര്‍ക്കുപോലും ഇപ്പോള്‍ കൗതുകക്കാഴ്ചയായി മാറിെയന്ന് അദ്ദേഹം പറഞ്ഞു. നഗരത്തില്‍ ആരംഭിക്കാൻ പോകുന്ന കയര്‍ മ്യൂസിയത്തി​െൻറ പ്രധാന പ്രത്യേകതകളിലൊന്ന് എല്ലാത്തരം തറികളിലും കയര്‍ ഉല്‍പന്നങ്ങള്‍ നെയ്തെടുക്കുന്നത് നേരില്‍ കാണാനുള്ള അവസരമായിരിക്കും. തടുക്കുകള്‍ നെയ്യുന്നത് കാണാനും ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങാനും സൗകര്യമുണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് തടുക്കും പായയും നെയ്തുനോക്കാമെന്നും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. 12 അടി നീളവും ആറ് അടി വീതിയുമുള്ള ചാപ്രയില്‍ രണ്ട് തറിയാണ് സജ്ജീകരിച്ചത്. കയര്‍ കേരള സമാപിക്കുന്ന ഒക്ടോബര്‍ ഒമ്പതുവരെ ദിവസവു തത്സമയ നെയ്ത്ത് ഉണ്ടാകും. ഒരെണ്ണത്തില്‍ കയര്‍ പായയും രണ്ടാമത്തേതില്‍ ചകിരിത്തടുക്കുമാണ് നെയ്യുക. ആവശ്യക്കാര്‍ക്ക് റിബേറ്റോടുകൂടി തടുക്കുകള്‍ വാങ്ങുകയും ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story