Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:37 AM GMT Updated On
date_range 1 Oct 2017 5:37 AM GMTകുട്ടികളുടെ ഫാഷൻ മത്സരം
text_fieldsbookmark_border
കൊച്ചി: കൈരളി കല ചാരിറ്റബിൾ ട്രസ്റ്റും ഒബ്റോൺ മാളും ചേർന്ന് കേരള ചിൽഡ്രൻസ് ഫാഷൻ ലീഗ് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുമുതൽ 10 വയസ്സ് വരെയുള്ളവരെ പങ്കെടുപ്പിച്ച് 28നും 29നുമാണ് മത്സരം. അഞ്ചുമുതൽ 20 വരെ രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ഒബ്റോൺ ഡെസ്കിൽ രജിസ്ട്രേഷൻ നടത്താം. തെരഞ്ഞെടുക്കുന്ന കുട്ടികളെ മത്സരത്തിൽ പെങ്കടുപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 25000, 15000, 10000 രൂപ ക്രമത്തിൽ നൽകും. 3000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫൗണ്ടേഷൻ പ്രസിഡൻറ് സുഭാഷ് കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി സി. ചാണ്ടി, ഷാലി തോമസ്, ബാബു ഭാസ്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സൈക്കിളത്തൺ നാളെ കൊച്ചി: കാൻസായി നെറോലോക് പെയിൻറ്സിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സൈക്കിളത്തൺ നടത്തുമെന്ന് സെയിൽസ് മാനേജർ ബിബിൻ കൃഷ്ണനും എബിൻ എബ്രഹാമും വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് കളമശ്ശേരി ഗവ. വൊക്കേഷനൽ എച്ച്.എസ്.എസിൽ കളമശ്ശേരി നഗരസഭ അധ്യക്ഷ ജെസി പീറ്റർ ഉദ്ഘാടനം ചെയ്യും. കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യും. സൈക്കിൾ റാലി കുസാറ്റ് റൗണ്ട് ചുറ്റി സ്കൂളിലെത്തും. സ്കൂൾ പരിസരം വൃത്തിയാക്കി പെയിൻറിങ് നടത്തും. സി.ബി.എസ്.ഇ സൗത്ത് സോൺ ഗേൾസ് ഫുട്ബാൾ കൊച്ചി: സി.ബി.എസ്.ഇ സൗത്ത് സോൺ ഗേൾസ് ഫുട്ബാൾ മത്സരം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഹെലൻ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് 35 ടീമുകൾ പങ്കെടുക്കും. വാഴക്കാല നവനിർമാൺ സ്കൂൾ മൈതാനത്തും മത്സരങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. ഫുട്ബാൾ താരം ഫിറോസ് ഷരീഫ് മുഖ്യാതിഥിയാവും. മൂന്നിന് വൈകീട്ട് വോളിബാൾ താരം ടോ ജോസഫ് സമ്മാനദാനം നടത്തും. സ്കൂൾ മാനേജർ റോയ് കുരിശിങ്കൽ, രഞ്ജിത്, ദീപ പ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story