Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലയിടാനാവില്ല ഈ...

വിലയിടാനാവില്ല ഈ കുഞ്ഞുവരകൾക്ക്​

text_fields
bookmark_border
കൊച്ചി: അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സ സഹായാർഥം ചിത്രപ്രദർശനവുമായി കൊച്ചുകലാകാരന്മാർ. പാലാരിവട്ടം ആർട്ട് ഇൻ ആർട്ട് ചിത്രകല സ്ഥാപനത്തിലെ കുട്ടികളാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനമൊരുക്കിയത്. 15 വയസ്സിനുതാഴെയുള്ള 25 പേരുടെ 56 ചിത്രമാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയുടെ 50 ശതമാനവും ലഭിക്കുന്ന മറ്റുസംഭാവനകളും ചികിത്സക്ക് കൈമാറും. പക്ഷിമൃഗാദികളും പ്രകൃതിയും മാതൃസ്നേഹവും സൗഹൃദവുമൊക്കെയാണ് പ്രമേയങ്ങളിൽ ഏറെയും. ഗൃഹാതുരതയുടെയും ഭാവനയുടെയും പുതുലോകത്തേക്ക് കാഴ്ചക്കാരെ നയിക്കുന്ന ചിത്രങ്ങളുമുണ്ട്. കുട്ടിത്തരത്തിനപ്പുറം ചിത്രകലയെ വളരെ പ്രഫഷനലായാണ് ഇവർ നോക്കിക്കാണുന്നത്. ഒപ്പം സാമൂഹികസേവനത്തിലേക്ക് ഒരുചുവടുവെപ്പും. ആദ്യദിനം ഏഴ് ചിത്രം വിറ്റു. പ്രദർശനം കാണാനെത്തിയവരും കൂട്ടുകാരുമൊക്കെ നൽകിയ സംഭാവനയടക്കം 51,550 രൂപ ഡോ. വി.പി. ഗംഗാധരന് കൈമാറി. കലാകാരന്മാർക്ക് സമൂഹത്തിൽ എന്ത് ചെയ്യാനാവുെമന്ന ചിന്തയാണ് ഇത്തരമൊരു പ്രദർശനത്തിന് കാരണമായതെന്ന് അധ്യാപിക സീമ സുരേഷ് പറഞ്ഞു. സമൂഹത്തോട് ചേർന്ന് സഞ്ചരിക്കാൻ കുട്ടികൾക്കിത് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. മാരകരോഗം ബാധിച്ച് നിസ്സഹായരായ സമപ്രായക്കാരുടെ സ്വപ്നങ്ങൾക്ക് നിറം നൽകാനായതിൽ സന്തോഷമുണ്ടെന്ന് കുട്ടിക്കൂട്ടവും വ്യക്തമാക്കി. തങ്ങളുടെ ചെറിയ തുടക്കം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായും അവർ പറഞ്ഞു. പ്രദർശനം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. ഗംഗാധരൻ മുഖ്യാതിഥിയായി. ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story