Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'നീതിമാനെ'...

'നീതിമാനെ' പൊക്കിമാറ്റാനായത്​ 11 ദിവസത്തിന് ശേഷം

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് അന്തർദേശീയ കപ്പല്‍ചാലില്‍ മുങ്ങിയ മീൻപിടിത്ത ബോട്ട് 'നീതിമാനെ' നീക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് പൊക്കിമാറ്റാൻ കരാറെടുത്ത ലോട്സ് ഷിപ്പിങ് കമ്പനി ബോട്ട് പൂര്‍ണമായി കപ്പല്‍ചാലില്‍നിന്ന് നീക്കിയത്. നേരത്തേ ബോട്ട് ഉയര്‍ത്തി മാറ്റാനുള്ള ശ്രമത്തിനിെട എൻജിനും പ്രൊപ്പല്ലറും വീഞ്ചുമടക്കമുള്ള ഭാഗങ്ങൾ അടര്‍ന്ന് പോന്നിരുന്നു. ബോട്ട് പൂര്‍ണമായി നീക്കിയതോടെ കപ്പല്‍ ഗതാഗതം സാധാരണ നിലയിലായി. ബോട്ട് കപ്പല്‍ചാലില്‍ മുങ്ങിയ ശേഷം വലിയ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് കപ്പലുകൾ മടങ്ങിപ്പോവുകയും ചെയ്തിരുന്നു. റിഫൈനറിയിലേക്കും മറ്റും എണ്ണയുമായി വന്നിരുന്ന കപ്പലുകള്‍ ചരക്ക് കുറച്ചാണ് കപ്പല്‍ചാലിലൂടെ പോയിരുന്നത്. ബോട്ട് നീക്കിയതോടെ 11 ദിവസമായി തുറമുഖത്ത് നിലനിന്ന പ്രതിസന്ധിക്ക് അറുതിയായി. കഴിഞ്ഞ 19നാണ് പുറംകടലില്‍ വെച്ച് തകരാറിലായ നീതിമാന്‍ എന്ന മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പി‍​െൻറ ബോട്ടില്‍ കെട്ടി വലിച്ചുകൊണ്ട് വരുന്നതിനിടെ അഴിമുഖത്തെ കപ്പല്‍ചാലില്‍ മുങ്ങിയത്. ബോട്ട് മുങ്ങിയ ഇടം നേവിയും പോര്‍ട്ടും ചേര്‍ന്ന് കണ്ടെത്തിയെങ്കിലും ഇത് ഉയര്‍ത്താനുള്ള സാങ്കേതിക സംവിധാനം പോര്‍ട്ടിനില്ലാത്തതിനാൽ ലോട്സ് എന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. 29.5 ലക്ഷം രൂപക്ക് കരാര്‍ എടുത്ത കമ്പനി ആറുദിവസത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് അഴിമുഖത്ത് കപ്പല്‍ചാലില്‍നിന്ന് പൂര്‍ണമായി നീക്കിയത്. 11 ദിവസം തുറമുഖത്തി​െൻറ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ കോടികളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. സ്റ്റീമര്‍ ഏജൻറ്സിന് മാത്രം ഏകദേശം 15 കോടിയുടെ നഷ്ടം വന്നതായാണ് സൂചന. അതേസമയം, ബോട്ട് ഉയർത്തിയതിനുള്ള െചലവ് സംസ്ഥാന ഫിഷറീസ് വകുപ്പില്‍നിന്ന് ഈടാക്കാനാണ് തുറമുഖ ട്രസ്റ്റി​െൻറ തീരുമാനം. ഇവരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് പോര്‍ട്ട് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story