Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:34 AM GMT Updated On
date_range 1 Oct 2017 5:34 AM GMTവടക്കേയങ്ങാടി കവല വികസനം: സ്ഥലം ഏറ്റെടുക്കാൻ ധാരണ
text_fieldsbookmark_border
ചേർത്തല-: വടക്കേയങ്ങാടി കവല വികസനം യാഥാർഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുക്കാൻ കലക്ടറുടെ സാന്നിധ്യത്തിൽ വസ്തു ഉടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ആദ്യ കടമ്പ കടന്നതോടെ വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച ചർച്ചകളാണ് ഇനി നടക്കുക. ഇതിന് വ്യാപാരികളുടെ യോഗവും ഉടൻ വിളിച്ചുചേർക്കും. വടക്കേയങ്ങാടി കവല വികസനത്തിന് എട്ട് കോടിയും എം.എൽ.എ ഫണ്ടിൽ രണ്ട് കോടിയുമാണ് അനുവദിച്ചത്. സെൻറിന് 8.5 ലക്ഷം രൂപക്ക് സ്ഥലം ഏറ്റെടുക്കാനാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. യോഗത്തിൽ 18 പേർ പങ്കെടുത്തു. ബാക്കി നാലുപേരുമായി ചർച്ച പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചതായും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. യോഗത്തിന് എത്താതിരുന്ന വസ്തു ഉടമകളായ നാലുപേരുമായി ചർച്ച നടത്താൻ തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കവലയുടെ വികസനത്തിന് 32 സെൻറ് സ്ഥലമാണ് ആവശ്യം. 22 പേരുടെ വസ്തുവാണ് ഏറ്റെടുക്കേണ്ടിവരുക. ഇവിടെ 102 കച്ചവട സ്ഥാപനങ്ങൾ വാടകക്ക് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ എട്ട് മീറ്റർ വീതിയുള്ള റോഡ് 30 മീറ്റർ വീതിയിലാണ് വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്. അഞ്ച് റോഡുകൾ കൂട്ടിമുട്ടുന്ന കവലയിൽ തെക്കോട്ട് കോൺവൻറ് റോഡിലേക്ക് 15 മീറ്ററും പഴയ എൻ.എച്ച് റോഡിലേക്ക് കിഴക്കും പടിഞ്ഞാറും 20 മീറ്ററും വയലാർ റോഡിലേക്ക് 15 മീറ്ററും മുട്ടം ബസാർ റോഡിലേക്ക് 15 മീറ്ററും വീതിയിലാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയത്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 7.4 കോടി അനുവദിച്ചു -മന്ത്രി തോമസ് ചാണ്ടി അമ്പലപ്പുഴ: നിര്‍മാണം നടക്കുന്ന അമ്പലപ്പുഴ-തിരുവല്ല റോഡില്‍ തകഴി പഞ്ചായത്തിലെ കളത്തില്‍പ്പാലം, പച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടെ തലവടി, നീരേറ്റുപുറം പാലം വരെയുള്ള ഭാഗത്തെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റാനും പൈപ്പ് ലൈന്‍ ഇല്ലാത്ത ഭാഗത്ത് പുതിയ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കാനും 7.24 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ പച്ച പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. മുട്ടാര്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി പൈപ്പ് ലൈന്‍ തകരാറിലാകുന്ന ദീപ ജങ്ഷന്‍ മുതല്‍ മണലില്‍ കലുങ്ക് വരെ 1500 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ 16.5 ലക്ഷത്തിനും ജലവിഭവ വകുപ്പിെൻറ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു. റോഡ് നിര്‍മാണത്തോടൊപ്പം പൈപ്പ് ലൈൻ പ്രവൃത്തിയും പൂര്‍ത്തീകരിച്ച് തലവടി, തകഴി, എടത്വ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി നടത്തിവരുന്നതായും മന്ത്രി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. കുട്ടനാട്ടിലെ ജെട്ടികള്‍ പുനര്‍നിര്‍മിക്കാൻ 2.4 കോടി കുട്ടനാട്: ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലെ കൈനകരി, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ കാലപ്പഴക്കം ചെന്ന ജെട്ടികള്‍ പുനര്‍നിര്‍മിക്കാൻ 2.4 കോടി അനുവദിച്ചതായി ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചു. നെടുമുടി പഞ്ചായത്തിലെ പര്യാത്ത് ജെട്ടി, കൈനകരി പഞ്ചായത്ത് അക്ഷര ജെട്ടി, പുത്തന്‍കളം ജെട്ടി, പള്ളി ജെട്ടി, ബോള്‍ഗാട്ടി ജെട്ടി, പുളിങ്കുന്ന് പഞ്ചായത്തില്‍ കോന്ത്യാട ജെട്ടി, ടി.കെ ജെട്ടി, ടി.ആര്‍ ടിംബര്‍ ജെട്ടി, നളന്ദ ജെട്ടി എന്നിവ ആധുനികരീതിയില്‍ നിർമിക്കാനാണ് തുക അനുവദിച്ചത്.
Next Story