Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:38 AM GMT Updated On
date_range 30 Nov 2017 5:38 AM GMTചക്കുളത്തുകാവ് പൊങ്കാലക്ക് ഒരുക്കം പൂര്‍ത്തിയായി
text_fieldsbookmark_border
ആലപ്പുഴ: ഡിസംബര്‍ മൂന്നിന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലക്ക് ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലദിവസം പുലര്‍ച്ച നാലിന് ഗണപതിഹോമം, നിര്‍മാല്യദര്‍ശനം എന്നിവ നടക്കും. 8.30ന് വിളിച്ചുചൊല്ലി പ്രാർഥനക്കുശേഷം ഒമ്പതിന് നടക്കുന്ന ആധ്യാത്മികസംഗമം ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം ട്രസ്റ്റി ധര്‍മചിന്താമണി കുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. സിംഗപ്പൂര്‍ മലയാളി സമാജം പ്രസിഡൻറ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടെൻറ നേതൃത്വത്തില്‍ ശ്രീകോവിലില്‍നിന്ന് ദേവിയെ എഴുന്നള്ളിച്ച് പണ്ടാരഅടുപ്പിന് സമീപമെത്തുമ്പോള്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാലക്ക് തുടക്കംകുറിച്ച് അഗ്്‌നി പകരും. വൈകീട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം തോമസ് ചാണ്ടി എം.എല്‍.എ ഉദ്ഘാടം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി ദീപം തെളിക്കും. തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡൻറ് ആര്‍. സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ആർ.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് പൊങ്കാല സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേഷ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, സുരേഷ് കാവുംഭാഗം, ഉത്സവകമ്മിറ്റി പ്രസിഡൻറ് കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്കുമാര്‍ പിഷാരേത്ത് എന്നിവര്‍ പറഞ്ഞു.
Next Story