Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:38 AM GMT Updated On
date_range 30 Nov 2017 5:38 AM GMTമൂവാറ്റുപുഴ നഗര വികസനം: ഭൂമി ഏറ്റെടുക്കൽ നടപടി ജനുവരി 15നുമുമ്പ് പൂർത്തിയാക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: ടൗൺ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ജനുവരി 15നുമുമ്പ് പൂർത്തിയാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്ഥലവില കൈപ്പറ്റിയ 63 പേരുടെ ഭൂമി ഡിസംബർ അവസാനത്തോടെ ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപക പ്രതിേഷധമുയർന്ന സാഹചര്യത്തിലാണ് ബുധനാഴ്ച ഉച്ചക്ക് മൂവാറ്റുപുഴയിൽ അടിയന്തരയോഗം ചേർന്നത്. വെള്ളൂർക്കുന്നം മുതൽ 130 ജങ്ഷൻ വരെ രണ്ട് കി.മീ. ദൂരത്തിൽ 179 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 63 പേർക്ക് ഭൂമിയുടെ വില നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, ഇവർ കെട്ടിടങ്ങൾ പൊളിച്ചുനൽകിയിട്ടില്ല. ഇവർക്ക് അടുത്തദിവസംതന്നെ നോട്ടീസ് നൽകണം. ഇവർ സ്വയം പൊളിച്ചുനീക്കിയിെല്ലങ്കിൽ റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ പൊളിച്ചുനീക്കണമെന്നും ധാരണയായി. ബാക്കിയുള്ള 116 പേരുടെ ഭൂമി അടുത്ത ദിവസങ്ങളിൽ ഏറ്റെടുക്കാനും ഇവർക്ക് പണം നൽകാനും യോഗം നിർദേശിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തെ നിർമാണപ്രവർത്തനങ്ങൾക്ക് അപ്പോൾതന്നെ തുടക്കംകുറിക്കുന്നതിന് കെ.എസ്.ടി.പിയോടും നിർദേശിച്ചു. ഡിസംബർ 10നുമുമ്പ് പണം കൈപ്പറ്റിയവരുടെ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കി സ്ഥലം ഏറ്റെടുക്കണമെന്ന് ചില ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. ഗതാഗതക്കുരുക്കുമൂലം നഗരം വീർപ്പുമുട്ടുകയാണന്നും അവർ ചൂണ്ടിക്കാട്ടി. മുറിക്കല്ല് ബൈപാസ്, കിഴക്കേക്കര ബൈപാസ്, കാക്കനാട് നാലുവരിപ്പാത എന്നിവയുടെ സ്ഥലം ഏറ്റെടുക്കൽ നടപടിയും ഉടൻ ആരംഭിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എൽദോ എബ്രഹാം എം.എൽ.എ, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, െഡപ്യൂട്ടി കലക്ടർ എം.ബി. ജോണി, തഹസിൽദാർ റെജി പി. ജോർജ്, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അങ്കമാലി -മുതൽ മൂവാറ്റുപുഴ വരെ കെ.എസ്.ടി പിയുടെ എം.സി റോഡ് വികസനം 2005ലാണ് പൂർത്തിയായത്. ഇതിനൊപ്പം നഗരവികസനവും പദ്ധതിയിൽ പെടുത്തിയിരുന്നങ്കിലും ചിലരുടെ എതിർപ്പുമൂലം മാറ്റിവെക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രശ്നങ്ങൾ പരിഹരിച്ച് വികസനം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
Next Story