Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:35 AM GMT Updated On
date_range 30 Nov 2017 5:35 AM GMTതൃപ്പൂണിത്തുറ ശിവശക്തി ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടണം^സോളിഡാരിറ്റി
text_fieldsbookmark_border
തൃപ്പൂണിത്തുറ ശിവശക്തി ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടണം-സോളിഡാരിറ്റി കോഴിക്കോട്: വീട്ടുതടങ്കലില്‍നിന്ന് മോചിതയായ ഹാദിയ ഡല്‍ഹിയിലും സേലത്ത് കോളജിലും വാർത്താലേഖകരോട് വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ശിവശക്തി ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്. ആഴ്ചകള്‍ക്ക് മുമ്പ് ശിവശക്തി യോഗ സെൻററിനെതിരെ ഇരകള്‍ പരാതി നല്‍കുകയും ഹൈകോടതി ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച് അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 65ലധികം പെണ്‍കുട്ടികളെ ഈ കേന്ദ്രത്തില്‍ കൊണ്ടുവന്നിരുന്നതായി ഇര വെളിപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനങ്ങള്‍ വരെ ആരോപണങ്ങളില്‍ ഉൾപ്പെടുകയും ചെയ്തിരുന്നു. 3000 പേരെ തങ്ങള്‍ ഘര്‍വാപസിക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് െസൻററിെൻറ ഉത്തരവാദപ്പെട്ട ആള്‍ അവകാശപ്പെടുകയും ചെയ്തു. ഇതിനു പുറമെയാണ് ശിവശക്തിയിൽനിന്ന് വന്ന സംഘം തന്നെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന ഹാദിയയുടെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. 24 മണിക്കൂറും പൊലീസ് കാവലില്‍ വീട്ടുതടങ്കലിലായിരുന്ന ഹാദിയയുടെ അടുത്തേക്ക് യോഗ സെൻറര്‍ സംഘം എത്തിയതെങ്ങനെയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. വനിത കമീഷനെയും വൈദ്യസംഘത്തെയും സാമൂഹിക പ്രവര്‍ത്തകരെയും തടഞ്ഞ പൊലീസ് ഇവരെ കയറ്റിവിട്ടത് സംഘ്പരിവാര്‍ ശക്തികളുടെ വീട്ടുതടവിലായിരുന്നു ഹാദിയ എന്നത് അടിവരയിടുന്നുണ്ട്. കേരള പൊലീസിലെ സംഘ്‌സ്വാധീനത്തെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. യോഗ സെൻററിനെതിരെ നടപടിയാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍, വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ എന്നിവര്‍ക്ക് സോളിഡാരിറ്റി പരാതി അയച്ചതായും പി.എം. സ്വാലിഹ് അറിയിച്ചു.
Next Story