Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:33 AM GMT Updated On
date_range 30 Nov 2017 5:33 AM GMTകോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടു; ഭൂമി പതിച്ചു കിട്ടാതെ കോളനിവാസികൾ
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി തുരുത്തി കോളനി നിവാസികൾക്ക് താമസിക്കുന്ന വസ്തുവിെൻറയും വീടിെൻറയും ആധാരം രജിസ്റ്റർ ചെയ്തു കിട്ടുന്നതിന് ഒടുക്കേണ്ട മുദ്ര വിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യാനുള്ള ഹൈകോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി പരാതി. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ സർക്കാർ മുദ്ര വിലയും, രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിരുന്നതാണ്. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സന്തോഷ് മാധവൻ അടക്കമുള്ളവരുടെ ചില ഭൂമി ഇടപാടുകളിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോളനി നിവാസികൾ അടക്കമുള്ളവരുടെ രജിസ്ട്രേഷൻ ഫീ ഒഴിവാക്കിയ നടപടികൾ പുതിയ സർക്കാർ റദ്ദാക്കുകയായിരുന്നു. ഇതോടെ കഷ്ടത്തിലായത് ഫോർട്ട്കൊച്ചി തുരുത്തി കോളനിയെന്ന ചേരിപ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരാണ്. 36 വർഷത്തോളമായി കോളനിയിൽ താമസിക്കുന്ന 34 കുടുംബങ്ങൾക്കാണ് മുദ്ര വില ഒഴിവാക്കി 2015 ഡിസംബർ 16ന് കോടതി ഉത്തരവിട്ടത്. തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ മുദ്ര വില ഒഴിവാക്കാൻ നടപടിയായത്. ചേരി നിർമാർജനം ലക്ഷ്യമിട്ട് നഗരസഭ വാങ്ങിയ സ്ഥലത്താണ് ജി.സി.ഡി.എ കോളനി നിർമിച്ചു നൽകിയത്. ചെറിയ വാടക ഈടാക്കിയായിരുന്നു വീടുകൾ നൽകിയത്. ദുർബല വിഭാഗം എന്നത് കണക്കിലെടുത്ത് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി കോളനിവാസികൾക്ക് വീടുകൾ പതിച്ചു നൽകുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്. വില്ലേജ് ഓഫിസിന് മുന്നിൽ വയോധികെൻറ സഹനസമരം പള്ളുരുത്തി: കരമടക്കാൻ കഴിയാതെ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനം മടുത്ത് ഒടുവിൽ വില്ലേജ് ഓഫിസിന് മുന്നിൽ സമരം നടത്തി നീതിക്കായി പോരാടുകയാണ് കണ്ണമാലി മുഴിയാങ്കൽ ജോർജ് ജോസഫ് എന്ന 76 കാരൻ. കണ്ണമാലി സെൻറ് മേരീസ് സ്കൂളിന് മുന്നിലെ അഞ്ച് സെൻറ് ഭൂമിയുടെ കരം അടക്കാൻ വില്ലേജ് ഓഫിസർ തയാറാകാത്തതിെൻറ പേരിൽ കഴിഞ്ഞ മാസം ഇദ്ദേഹം കുമ്പളങ്ങി വില്ലേജ് ഓഫിസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. കൊച്ചി തഹസിൽദാർ എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും തെൻറ കാര്യത്തിൽ തീരുമാനം സ്വീകരിക്കാത്തതിനാലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 2014 വരെ ഇദ്ദേഹം കരം അടച്ചതാണ് . രേഖകളിൽ കൃത്രിമം നടത്തി തണ്ടപ്പേര് മാറ്റി പിന്നീട് ഒരു ഭൂമിക്ക് രണ്ടു തണ്ടപ്പേരുള്ളതിനാൽ രണ്ടു പേരുടെ കരവും വില്ലേജ് അധികൃതർ സ്വീകരിച്ചുവെന്നാണ് ജോർജിെൻറ ആരോപണം. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമുണ്ടായ പ്രശ്നത്തിൽ തെൻറ കരം സ്വീകരിക്കാതിരിക്കുന്നത് ന്യായമല്ലെന്നാണ് ഇദ്ദേഹത്തിെൻറ വാദം. രണ്ടു വർഷമായി ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം വിവിധ ഓഫിസുകൾ കയറിയിറങ്ങുകയാണ്. Caption: es3 george Joseph ജോർജ് ജോസഫ് കുമ്പളങ്ങി വില്ലേജ് ഒാഫിസിന് മുന്നിൽ സമരത്തിൽ ആറ് മാസമായി സ്കാനിങ് വിഭാഗം പ്രവർത്തിക്കുന്നില്ല; റീത്ത് സമർപ്പിച്ചു മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ സ്കാനിങ് വിഭാഗം ആറുമാസത്തോളമായി പ്രവർത്തിക്കുന്നില്ല. കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിെൻറ നേതൃത്വത്തിൽ സ്കാനിങ് കേന്ദ്രത്തിന് മുന്നിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. സോണോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് സ്കാനിങ് കേന്ദ്രം പ്രവർത്തിപ്പിക്കാനാവാത്തതെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ആറുമാസമായി പ്രവർത്തിക്കാതെ കിടക്കുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രം തകരാറിലാക്കില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. സാധാരണക്കാരായ രോഗികളുടെ ആശ്രയമായ താലൂക്ക് ആശുപത്രിയിലെത്തുന്നവർ സ്കാനിങ്ങിനായി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി സ്കാനിങ് കേന്ദ്രം പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രതിഷേധ സമരത്തിൽ ന്യൂനപക്ഷ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ.എ. നാസർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.എം. റിഫാസ് റീത്ത് സമർപ്പിച്ചു. ഇ.ജെ. ഡാനി, ഷീജ സുധീർ, കെ.എച്ച്. സാജിദ, പി.എ. സിറാജ് എന്നിവർ സംസാരിച്ചു. es4 reath samaram ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ സ്കാനിങ് കേന്ദ്രത്തിന് മുന്നിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം
Next Story