Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർച്ചും ധർണയും

മാർച്ചും ധർണയും

text_fields
bookmark_border
നെട്ടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയ​െൻറ മരട് ടൗൺ -കുമ്പളം ബ്ലോക്ക് യൂനിയനുകൾ ധർണ നടത്തി. പി.എഫ്.ആർ.ഡി.എ നിയമം റദ്ദുചെയ്യാനുള്ള നടപടി ത്വരിതപ്പെടുത്തുക, മെഡിക്കൽ ഇൻഷുറൻസ് പദ്ധതി സംഘടനയുമായി ചർച്ച ചെയ്ത് പ്രാബല്യത്തിൽ വരുത്തുക, 70 കഴിഞ്ഞ പെൻഷൻകാർക്ക് അധികപെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മാടവന ജങ്ഷനിൽ നടന്ന ധർണ ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. രതി ദേവി അധ്യക്ഷത വഹിച്ചു. ടി.-പി. ആൻറണി, വാസു മാസ്റ്റർ, സി.എസ്. ശശിധരൻ, പി.ഒ. ജോർജ്-, കെ. സുധൻ, കെ.എ. ജസ്റ്റിൻ, ശാരദാദേവി, രാധ വാസു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story