Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:35 AM GMT Updated On
date_range 29 Nov 2017 5:35 AM GMTതീർഥാടകരുമായെത്തുന്ന ഡ്രൈവർമാർക്ക് പൊലീസിെൻറ ചുക്കുകാപ്പി
text_fieldsbookmark_border
ആലപ്പുഴ: മണ്ഡലകാലം ആരംഭിച്ചതോടെ വാഹനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ജില്ല പൊലീസ് 'റോഡപകടങ്ങൾ കുറക്കുക, സുരക്ഷിത യാത്ര ഉറപ്പാക്കുക' എന്ന ലക്ഷ്യത്തോടെ ൈഡ്രവർമാർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തർ ഉൾപ്പെടെ ദീർഘദൂരം സഞ്ചരിച്ച് വരുന്ന വാഹനങ്ങളാണ് കടന്നുപോകുന്നത്. ൈഡ്രവർമാർ ഉറങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ചുക്കുകാപ്പി വിതരണത്തിന് തുടക്കം കുറിച്ചത്. വാഹനത്തിെൻറ ചില്ല് പൊടി മൂടിയതോ, മഞ്ഞ് കാരണം മങ്ങിയതോ ആണെങ്കിൽ അത് തുടച്ച് വൃത്തിയാക്കാനുള്ള സഹായവും പൊലീസ് നൽകും. ജില്ലയിൽ ചേർത്തല, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ എന്നിങ്ങനെ നാലുകേന്ദ്രത്തിലാണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ കായംകുളം, രാമങ്കരി എന്നിവിടങ്ങളിൽ തീർഥാടകരുമായെത്തിയ വാഹനങ്ങളിലെ ൈഡ്രവർക്കും അയ്യപ്പഭക്തർക്കും ചുക്കുകാപ്പി നൽകി പദ്ധതിക്ക് തുടക്കംകുറിച്ചു. ജില്ലയിലുടനീളം ഇത്തരത്തിെല സേവനങ്ങൾ വ്യാപിപ്പിക്കും. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പ്: കോടതി മുൻ ഉദ്യോഗസ്ഥ അറസ്റ്റിൽ കായംകുളം: വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പ് നടത്തിയെന്ന മുൻ ഭർത്താവിെൻറ പരാതിയിൽ വിരമിച്ച കോടതി ഉദ്യോഗസ്ഥ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട എൻ.സി.സി റോഡിൽ പി.വി.ആർ.എ -28ൽ ഗിരിജദേവിയാണ് അറസ്റ്റിലായത്. മുൻ ഭർത്താവ് ചുനക്കര വടക്ക് മിനി നിവാസിൽ മോഹനൻ ആചാരി നൽകിയ കേസിലാണ് നടപടി. 2011ൽ കായംകുളത്തെ ബാങ്ക് ശാഖയിൽനിന്ന് ഗിരിജദേവി ആറുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ ജാമ്യക്കാരനായി മോഹനൻ ആചാരിയുടെ പേരും വിലാസവും രേഖപ്പെടുത്തിയശേഷം മറ്റൊരാളിെൻറ ഫോട്ടോ പതിച്ച് കള്ള ഒപ്പിട്ടാണ് ലോൺ കരസ്ഥമാക്കിയത്. കുടിശ്ശികയുടെ പേരിൽ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വായ്പയുടെ വിവരം മോഹനൻ ആചാരി അറിയുന്നത്. ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചതായി കണ്ടെത്തിയത്. തുടർന്ന് കായംകുളം പൊലീസിൽ പരാതി നൽകി. ഇൗ സമയം, ഗിരിജദേവി തിരുവനന്തപുരം വഞ്ചിയൂർ മുൻസിഫ് കോടതിയിൽ ജൂനിയർ സൂപ്രണ്ടായിരുന്നു. എന്നാൽ, തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വേണ്ടത്ര അന്വേഷണം നടത്താതെ പൊലീസ് കേസ് അവസാനിപ്പിച്ചു. തുടർന്ന് മോഹനൻ ആചാരി ഹൈകോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.
Next Story