Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:35 AM GMT Updated On
date_range 29 Nov 2017 5:35 AM GMTജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsbookmark_border
40 ഓളം പേരില്‍നിന്ന് വന്‍തുക തട്ടിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു മൂവാറ്റുപുഴ: കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മൂവാറ്റുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈയിലെ പെട്രോളിയം കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ഓളം പേരില്‍നിന്ന് ഏജന്‍സി വന്‍തുക തട്ടിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഉദ്യോഗാർഥികള്‍ ജോലിക്കായി മുംബൈയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വാഴപ്പിള്ളി ജങ്ഷനിലെ ഐ.ടി.ആര്‍ കവലയിലെ ഏജന്‍സിയില്‍ 500 രൂപ കൊടുത്ത് പേര് രജിസ്റ്റര്‍ ചെയ്തവരാണ് പരാതിയിലേറെയും. ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് മുംബൈയിലെ പെട്രോളിയം കമ്പനിയില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് കണ്‍സള്‍ട്ട ന്‍സി ഉടമ ഉദ്യോഗാർഥികളില്‍ നിന്ന് പണം വാങ്ങി അപ്പോയിൻറ്മെൻറ് ലെറ്ററും നല്‍കി. ഇവരോട് സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇവിടെയെത്തി ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. എങ്കിലും പലരും മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറിയിരുന്നു. തുടര്‍ന്ന് ഏജന്‍സി ഓഫീസിലെത്തിയപ്പോള്‍ അടച്ചുപൂട്ടിയതാണ് കണ്ടത്. ഗതാഗതക്കുരുക്ക്: യോഗം ഇന്ന് മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി ജനകിയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കലക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന്‍ യോഗം ചേരും. വെള്ളൂര്‍ക്കുന്നം മുതല്‍ പി.ഒ ജങ്ഷന്‍ വരെയുള്ള റോഡ് വികസനവും മുറിക്കല്‍-130 ജംനുമായി ബന്ധപ്പെട്ട പാലവും അപ്രോച്ച് റോഡുകളും ബൈപ്പാ സ് റോഡുകളും സംബന്ധിച്ചാണ് ചര്‍ച്ച. ആര്‍ഡിഒ അധ്യക്ഷനാകുന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മാസങ്ങളായി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിർത്തിയിട്ട കാറിൽ ടൂറിസ്റ്റ് ബസിടിച്ചു; രണ്ട് വഴിയാത്രക്കാർക്ക് പരിക്ക് മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി വഴിയാത്രക്കാരായ രണ്ട്‌പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് മുന്നോട്ട് നീങ്ങിയ കാറിടിച്ചാണ് തൃക്കളത്തൂര്‍ കാവുംപടി ചാലില്‍ പ്രസാദ്(46), കുന്നക്കുരുടി തട്ടുപാലം സ്വദേശി രാജേഷ് (32) എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി റോഡില്‍ മണ്ണൂര്‍ കവലക്ക് സമീപം ചൊവ്വാഴ്ച രാത്രി 9.15 ഓടെയാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു. പെരുമ്പാവൂര്‍ എം.സി റോഡ് ഈ ഭാഗങ്ങളില്‍ അപകടം പതിവാണ്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രം. അപകടത്തിൽ പെട്ട വീട്' ഫയൽ നെയിം .bus.
Next Story