Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:32 AM GMT Updated On
date_range 29 Nov 2017 5:32 AM GMTമാനഭംഗശ്രമം: പൊലീസ് പുകമറ സൃഷ്ടിക്കുന്നു ^വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsbookmark_border
മാനഭംഗശ്രമം: പൊലീസ് പുകമറ സൃഷ്ടിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി വൈപ്പിന്‍: വീട്ടമ്മക്കുനേരെയുണ്ടായ മാനഭംഗശ്രമ കേസിലെ പ്രതിയെ ഞാറക്കല്‍ പൊലീസ് സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരുമാസം മുമ്പ് നടന്ന സംഭവത്തില്‍ പ്രതി ഷിബുവിനെ പിടികൂടാനായിട്ടില്ല. കേസിെൻറ എഫ്.ഐ.ആര്‍ പകര്‍പ്പിന് ആവശ്യപ്പെട്ട വീട്ടമ്മയെ പലവട്ടം നടത്തിയശേഷമാണ് നൽകിയത്. കേസ് അന്വേഷണത്തില്‍ പൊലീസ് പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയം ഭൂമിതര്‍ക്കമായി വഴിതിരിച്ചുവിടുന്നതായും നേതാക്കള്‍ കുറ്റപ്പെടുത്തി. റേഷൻകട സസ്പെൻഡ് ചെയ്തു പറവൂർ: വിതരണത്തിന് കൊണ്ടുവന്ന ഭക്ഷ്യധാന്യത്തിൽ ക്രമക്കേട് കണ്ടതിനെത്തുടർന്ന് വടക്കുംപുറം എ.ആർ.ഡി 55- നമ്പർ റേഷൻ കട സസ്പെൻഡ് ചെയ്തു. ഇവിടെ 14 ക്വിൻറല്‍ അരിയും മൂന്ന് ക്വിൻറല്‍ ഗോതമ്പും സ്‌റ്റോക്കില്‍ കുറവുള്ളതായി ജില്ല സപ്ലൈ ഓഫിസറുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. റേഷന്‍കടയിൽ ആയിരത്തോളം റേഷന്‍കാര്‍ഡാണ് ഉള്ളത്. ജില്ല സപ്ലൈ ഓഫിസര്‍ വി. രാമചന്ദ്രെൻറ നേതൃത്വത്തില്‍ പറവൂരിലെ വിവിധ റേഷന്‍കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ഉദയഭാനു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവർ സ്ഥലത്തെത്തി. ദിവസങ്ങൾക്കുമുമ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ പുത്തൻവേലിക്കരയിലെയും താന്നിപ്പാടത്തെയും ഓരോ കടകൾ പിടികൂടിയിരുന്നു.
Next Story