Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 28 Nov 2017 5:32 AM GMTസിനിമമോഹം ലഹരിയായപ്പോൾ പണം കണ്ടെത്താൻ ലഹരിമരുന്ന് കച്ചവടം
text_fieldsbookmark_border
നെടുമ്പാശ്ശേരി: സ്വന്തമായി സിനിമ നിർമിക്കണമെന്ന മോഹം ലഹരിയായപ്പോൾ പണം കണ്ടെത്താൻ ലഹരിമരുന്ന് കച്ചവടം തുടങ്ങിയ യുവാവാണ് എക്സൈസിെൻറ പിടിയിലായത്. പുതുവൈപ്പ് തെക്കൻ മാലിപ്പുറം സ്വദേശി ലിമ്പുമോനാണ് (37) എക്സൈസിെൻറ പിടിയിലായത്. ഏറെനാളായി ലഹരി കച്ചവടത്തിലേർപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊന്നുരുന്നിയിൽ പിടികൂടിയത്. 15ാം വയസ്സിൽ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങിയ ഇയാൾ, സിനിമമോഹം ഉടലെടുത്തതോടെ എഴുത്തിെൻറ ലോകത്തേക്ക് കടന്നു. പലപ്പോഴും ഒറ്റപ്പെട്ട ജീവിതം ആഗ്രഹിച്ചു. അങ്ങനെയാണ് മുംബൈക്ക് കടന്നത്. അവിടെ അധോലോകനായകൻ ദാവൂദ് ഇബ്രാഹീമിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കി. മുംബൈ സ്ഫോടനത്തെ തുടർന്നാണ് ദാവൂദിെൻറ തീവ്രവാദ ബന്ധവും വെളിപ്പെട്ടത്. അതിനുശേഷമാണ് ദാവൂദിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് തിരക്കഥയെഴുതി അത് സിനിമയാക്കണമെന്ന മോഹം കലശലായത്. സിനിമമേഖലയിൽ പ്രവർത്തിക്കുന്ന പലെരയും സമീപിച്ച് തെൻറ കഥകളെ ക്കുറിച്ച് ബോധ്യപ്പെടുത്തി. എന്നാൽ, ഇതിന് വലിയ തുക വേണ്ടിവരുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ ആഗ്രഹം സഫലമാക്കാനാണ് പിന്നീട് ലഹരിക്കടത്തിലേക്ക് നീങ്ങിയത്. ലഹരിക്കടത്തിലൂടെ ഒരുമാസം ഒരു ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കി. ഒറ്റക്ക് താമസിച്ച് കഥ രൂപപ്പെടുത്താൻ ബംഗളൂരുവിൽ മുറിയെടുക്കുകവരെ ചെയ്തു. സ്ഥിരമായി ഗോവയിലെ ബീച്ചുകളിൽ മയക്കുമരുന്ന് പാർട്ടികളിലും ഇയാൾ പങ്കെടുക്കാറുണ്ട്. ഇയാൾക്ക് രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കണ്ണികളുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പളനിയിൽനിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ബസിൽ കോയമ്പത്തൂരെത്തിക്കും. അവിടെനിന്ന് ട്രെയിൻമാർഗം ആലുവയിലെത്തിച്ച ശേഷമാണ് പലർക്ക് കൈമാറുന്നത്. അവിടെനിന്ന് കിലോക്ക് 8000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 15,000 രൂപക്കാണ് വിറ്റിരുന്നത്. ഓരോ യാത്രയിലും അഞ്ച് കിലോ മുതൽ 10 കിലോ വരെയാണ് കൊണ്ടുവരുക. പലപ്പോഴും ആഴ്ചയിൽ മൂന്നുദിവസം വരെ ഇത്തരത്തിൽ ഇയാൾ കഞ്ചാവ് കൊണ്ടുവരാറുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുകിലോ കഞ്ചാവാണ് കൊണ്ടുവന്നത്. ഇതിൽ രണ്ടരക്കിലോ തൃപ്പൂണിത്തുറയിൽ ഒരാൾക്ക് കൈമാറി. ബാക്കി മറ്റൊരാൾക്ക് നൽകാൻ പൊന്നുരുന്നിയിൽ കാത്തുനിൽക്കുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. നാലുമാസം മുമ്പ് നെേട്രാസെപാം എന്ന മയക്കുമരുന്നുമായി ഞാറക്കലിൽ െവച്ച് ഇയാളെ എക്സൈസ് സംഘം പിടികൂടിയതാണ്.
Next Story